10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

തിരിച്ചുകയറി ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: കഴിഞ്ഞ വാരാന്ത്യത്തില്‍ തുടങ്ങിയ തകര്‍ച്ചയ്ക്ക് അറുതി വരുത്തി ക്രിപ്‌റ്റോകറന്‍സികള്‍ ചൊവ്വാഴ്ച തിരിച്ചുകയറി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 24 മണിക്കൂറില്‍ 4.23 ശതമാനം ഉയര്‍ന്ന് 994.01 ബില്ല്യണ്‍ ഡോളറിലെത്തി. എങ്കിലും ഒരു ട്രില്ല്യണ്‍ ഭേദിക്കാന്‍ വിപണിയ്ക്കായില്ല.

ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 18.98 ശതമാനം ഇടിവ് നേരിട്ട് 54.62 ബില്ല്യണ്‍ ഡോളറാണ്. ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് അളവ് 4.93 ബില്ല്യണ്‍ അഥവാ 9.03 ശതമാനവും സ്റ്റേബിള്‍ കോയിന്‍ അളവ് 111.55 ശതമാനം അഥവാ 60.9. ബില്യണുമാണ്. മറ്റ് കറന്‍സികളിന്മേലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.50 ശതമാനം താഴ്ന്ന് 39.29 ശതമാനമായി.

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ ആയ ബിറ്റ്‌കോയിന്‍ (ബിടിസി) 24 മണിക്കൂറില്‍ 2.27 ശതമാനം ഉയര്‍ന്നു. നിലവില്‍ 20,370.41 ഡോളറിലാണ് ബിടിസിയുള്ളത്. ഏഴ് ദിവസത്തെ തകര്‍ച്ച 4.79 ശതമാനം.

രണ്ടാമത്തെ വലിയ കോയിന്‍ എഥേരിയം 24 മണിക്കൂറില്‍ 6.98 ശതമാനം ഉയര്‍ന്ന് 1580.50 ഡോളറിലാണുള്ളത്. ഒരാഴ്ചയില്‍ ഇടിഎച്ച് നേരിട്ടത് 2.23 ശതമാനം ഇടിവാണ്. ബിഎന്‍ബി-288.92 ഡോളര്‍ (4.40 ശതമാനം ഉയര്‍ച്ച), എക്‌സ് ആര്‍പി-0.3304 ഡോളര്‍ (1.27 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.4581 ഡോളര്‍ (4.03 ശതമാനം ഉയര്‍ച്ച), സൊലാന-32.58 ഡോളര്‍ (4.28 ശതമാനം ഉയര്‍ച്ച), ഡോഷ്‌കോയിന്‍-0.6366 ഡോളര്‍ (1.45 ശതമാനം ഉയര്‍ച്ച), പൊക്കോട്ട് -7.22 ഡോളര്‍ (1.98 ശതമാനം ഉയര്‍ച്ച), ഷിബാ ഇനു- 0.00001251 ഡോളര്‍ (2.74 ശതമാനം ഉയര്‍ച്ച), അവലാഞ്ച് -19.93 ഡോളര്‍ (8.46 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top