കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆

ക്രിപ്‌റ്റോകറന്‍സികള്‍ നേട്ടത്തില്‍

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി കഴിഞ്ഞ 24 മണിക്കൂറില്‍ നേട്ടം തുടര്‍ന്നു. 1.93 ശതമാനം ഉയര്‍ച്ച നേടി 1.05 ട്രില്ല്യണ്‍ ഡോളറിലാണ് ഉച്ചയ്ക്ക് 3 ന് ക്രിപ്‌റ്റോകറന്‍സി വിപണിയുള്ളത്. വിപണി അളവ് 2.41കുറഞ്ഞ് 66.61 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 7.26 ശതമാനം അഥവാ 4.83 ബില്ല്യണും സ്റ്റേബിള്‍ കോയിന്‍ 90.72 ശതമാനം അഥവാ 60.43 ബില്ല്യണ്‍ ഡോളറുമാണ്. ഏറ്റവും വലിയ ക്രിപ്‌റ്റോകോയിനായ ബിറ്റ്‌കോയിന്‍ 24 മണിക്കൂറിനുള്ളില്‍ 1.55 ശതമാനം നേട്ടത്തോടെ 21,672.96 ഡോളറിലെത്തി.

ഏഴ് ദിവസത്തിലെ താഴ്ച 7.75 ശതമാനമായി കുറക്കാനും ബിറ്റ്‌കോയിന് സാധിച്ചു. മറ്റ് കോയിനുമുകളിലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.15 ശതമാനം താഴ്ന്ന് 39.63 ശതമാനമാണ്.എഥേരിയം 24 മണിക്കൂറിനുള്ളില്‍ 3.88 ശതമാനം നേട്ടമുണ്ടാക്കി 1,701.44 ഡോളറിലെത്തി.

ഏഴ് ദിവസത്തില്‍ 8.06 ശതമാനം താഴ്ചയാണ് രണ്ടാമത്തെ വലിയ കോയിനായ എഥേരിയത്തിനുണ്ടായത്. ടെഥര്‍1.00 ഡോളര്‍ (മാറ്റമില്ല), യുഎസ്ഡി കോയിന്‍0.9998 ഡോളര്‍ (0.01 ശതമാനം താഴ്ച), ബിഎന്‍ബി-302.92 ഡോളര്‍ (2.39 ശതമാനം വര്‍ധനവ്), ബൈനാന്‍സ് 1.00 ഡോളര്‍ (0.04 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.3464 ഡോളര്‍ (0.93 ശതമാനം വര്‍ധന), കാര്‍ഡാനോ-0.4647 ഡോളര്‍ (1.24 ശതമാനം വര്‍ധന), ഡോഷ്‌കോയിന്‍-0.0689 ഡോളര്‍(1.80 ശതമാനം വര്‍ധന), പൊക്കോട്ട്-7.70 ഡോളര്‍ (2.03 ശതമാനം വര്‍ധന), സൊലാന-36.07 ഡോളര്‍(2.69 ശതമാനം വളര്‍ച്ച), അവലാഞ്ച് 23.47 ഡോളര്‍ (1.75 ശതമാനം വര്‍ധനവ്), ഷിബാഇനു-0.0000133 ഡോളര്‍ (0.87 ശതമാനം വര്‍ധനവ്) എന്നീ വിലകളിലാണ് നിലവില്‍ മറ്റ് ക്രിപ്‌റ്റോകറന്‍സികളുള്ളത്.

X
Top