ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

തിരിച്ചുകയറി ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ബുധനാഴ്ചയിലെ കനത്ത തകര്‍ച്ചയ്ക്ക് ശേഷം ക്രിപ്‌റ്റോകറന്‍സികള്‍ വ്യാഴാഴ്ച തിരിച്ചുകയറി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 24 മണിക്കൂറില്‍ 1.50 ശതമാനം ഉയര്‍ന്ന് 938.10 ബില്ല്യണ്‍ ഡോളറിലെത്തി. ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 24.36 ശതമാനം കുറഞ്ഞ് 72.51 ബില്ല്യണ്‍ ഡോളറാണ്.

ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് അളവ് 4.27 ബില്ല്യണ്‍ അഥവാ 5.89 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ അളവ് 92.44 ശതമാനം അഥവാ 67.02 ബില്യണുമാണ്. മറ്റ് കറന്‍സികളിന്മേലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.14 ശതമാനം ഉയര്‍ന്ന് 39.59 ശതമാനമായി.

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ ആയ ബിറ്റ്‌കോയിന്‍ (ബിടിസി) 24 മണിക്കൂറില്‍ 1.94 ശതമാനം ഉയര്‍ന്നു. നിലവില്‍ 9,389.01 ഡോളറിലാണ് ബിടിസിയുള്ളത്. ഇതോടെ ഏഴ് ദിവസത്തെ ഉയര്‍ച്ച 0.90 ശതമാനമാക്കാനും ബിടിസിയ്ക്കായി.

രണ്ടാമത്തെ വലിയ കോയിന്‍ എഥേരിയം 24 മണിക്കൂറില്‍ 1.32 ശതമാനം ഉയര്‍ന്ന് 1,321.06 ഡോളറിലാണുള്ളത്. ഒരാഴ്ചയിലെ ഉയര്‍ച്ച 0.99 ശതമാനം. ബിഎന്‍ബി-279.22 ഡോളര്‍ (2.09 ശതമാനം ഉയര്‍ച്ച), എക്‌സ് ആര്‍പി-0.4333 ഡോളര്‍ (1.04 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.4318 ഡോളര്‍ (0.19 ശതമാനം താഴ്ച്ച), സൊലാന-33.46 ഡോളര്‍ (2.63 ശതമാനം ഉയര്‍ച്ച), ഡോഷ്‌കോയിന്‍-0.05994 ഡോളര്‍ (0.49 ശതമാനം താഴ്ച്ച), പൊക്കോട്ട് – 6.38 ഡോളര്‍ (0.57 ശതമാനം ഉയര്‍ച്ച), ഷിബാ ഇനു- 0.000011 ഡോളര്‍ (0.26 ശതമാനം ഉയര്‍ച്ച), അവലാഞ്ച് -17.06 ഡോളര്‍ (0.16 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top