
മുംബൈ: ഈയാഴ്‌ച മൂന്ന് മെയിന്‍ബോര്‍ഡ് ഐപിഒകളും നാല് എസ്‌എംഇ ഐപിഒകളുമാണ് വിപണിയിലെത്തുന്നത്.
കൂടാതെ ആറ് ഐപിഒകളുടെ ലിസ്റ്റിംഗും ഈയാഴ്‌ചയുണ്ടാകും. 2025ല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഐപിഒകളും പബ്ലിക് ഇഷ്യുകള്‍ വഴിയുള്ള ധനസമാഹരണവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ നൂറിലേറെ കമ്പനികള്‍ സെബിയില്‍ നിന്നും ഐപിഒ നടത്തുന്നതിനുള്ള അനുമതി തേടിയിട്ടുണ്ട്.
സ്റ്റാന്റേര്‍ഡ് ഗ്ലാസ് ലൈനിംഗ്, ക്വാണ്ട്രന്റ് ഫ്യൂച്ചര്‍ ടെക്, കാപ്പിറ്റല്‍ ഇന്‍ഫ്രാ ട്രസ്റ്റ് ഇന്‍വിറ്റ് എന്നിവയാണ് ഈയാഴ്‌ച ആരംഭിക്കുന്ന മെയിന്‍ബോര്‍ഡ് ഐപിഒകള്‍.
സ്റ്റാന്റേര്‍ഡ് ഗ്ലാസ് ലൈനിംഗ് ഐപിഒ
എന്‍ജിനീയറിംഗ് ഉപകരണങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രമുഖ കമ്പനിയായ സ്റ്റാന്റേര്‍ഡ് ഗ്ലാസ് ലൈനിംഗ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഇന്ന് തുടങ്ങും. 410 കോടി രൂപയാണ് ഐപിഒ വഴി കമ്പനി സമാഹരിക്കുന്നത്.
ജനുവരി എട്ട് വരെ ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാം. 133-140 രൂപയാണ് ഇഷ്യു വില. പത്ത് രൂപ മുഖവിലയുള്ള 107 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ജനുവരി 13ന് സ്റ്റാന്റേര്‍ഡ് ഗ്ലാസ് ലൈനിംഗ് ലിമിറ്റഡിന്റെ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും.
210 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 200 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്) ഉള്‍പ്പെട്ടതാണ് ഐപിഒ. ഒഎഫ്‌എസ് വഴി നിലവിലുള്ള ഓഹരികളാണ് വിറ്റഴിക്കുന്നത്.
ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.
ക്വാഡ്രന്റ് ഫ്യൂച്ചര്‍ ടെക് ഐപിഒ
ക്വാഡ്രന്റ് ഫ്യൂച്ചര്‍ ടെക് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ജനുവരി ഏഴിന് തുടങ്ങും. 290 കോടി രൂപയാണ് ഐപിഒ വഴി കമ്പനി സമാഹരിക്കുന്നത്. ജനുവരി ഒന്‍പത് വരെ ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാം. 275-290 രൂപയാണ് ഇഷ്യു വില.
പത്ത് രൂപ മുഖവിലയുള്ള 50 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ജനുവരി 14ന് സ്റ്റാന്റേര്‍ഡ് ക്വാഡ്രന്റ് ഫ്യൂച്ചര്‍ ടെക്കിന്റെ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ് കമ്പനി നടത്തുന്നത്.
ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്) വഴി നിലവിലുള്ള ഓഹരികളുടെ വില്‍പ്പന നടത്തുന്നില്ല. ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.
കാപ്പിറ്റല്‍ കാപ്പിറ്റല്‍ ഇന്‍ഫ്രാ ട്രസ്റ്റ് ഇന്‍വിറ്റ്
ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ആയ കാപ്പിറ്റല്‍ കാപ്പിറ്റല്‍ ഇന്‍ഫ്രാ ട്രസ്റ്റിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ജനുവരി ഏഴിന് തുടങ്ങും.
ജനുവരി ഒന്‍പത് വരെ ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാം. 1578 കോടി രൂപയാണ് ഐപിഒ വഴി കമ്പനി സമാഹരിക്കുന്നത്. 1077 കോടി രൂപയുടെ പുതിയ യൂണിറ്റുകളുടെ വില്‍പ്പനയും 501 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ് ഐപിഒ.
പൂര്‍ത്തിയായ ഒന്‍പത് പദ്ധതികളിലാണ് കാപ്പിറ്റല്‍ കാപ്പിറ്റല്‍ ഇന്‍ഫ്രാ ട്രസ്റ്റ് പുതിയ യൂണിറ്റുകളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക നിക്ഷേപിക്കുന്നത്. 99-100 രൂപയാണ് ഇഷ്യു വില.
ജനുവരി 14ന് സ്റ്റാന്റേര്‍ഡ് എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും.