ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

ലോകത്തെ ഏറ്റവും വലിയ ഡേറ്റ സെന്റര്‍ ഇന്ത്യയിലേക്ക്

മുംബൈ: ഉപ്പുതൊട്ട് ആയുധനിര്‍മാണ രംഗത്ത് വരെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച മുകേഷ് അംബാനിയും റിലയന്‍സ് ഗ്രൂപ്പും പുതിയ മേഖലയിലും കൈവയ്ക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഡേറ്റ സെന്റര്‍ ഇന്ത്യയില്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് റിലയന്‍സ്.

ഗുജറാത്തിലെ ജാംനഗറിലാകും ഡേറ്റ സെന്റര്‍ വരിക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ സാധ്യതകള്‍ മുതലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റിലയന്‍സിന്റെ നീക്കം. എ.ഐ സാങ്കേതികവിദ്യ രംഗത്തെ മുന്‍നിര കമ്പനിയായ എന്‍വിഡിയയില്‍ നിന്ന് സെമികണ്ടക്ടറുകള്‍ വാങ്ങുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയുടെ ഡേറ്റ സെന്റര്‍ ശേഷിയില്‍ മൂന്ന് മടങ്ങ് വര്‍ധന വരുത്താന്‍ റിലയന്‍സിന്റെ ബൃഹത് പദ്ധതിയിലൂടെ സാധിക്കും. നിലവില്‍ ഒരു ഗിഗാവാട്ടില്‍ താഴെയാണ് രാജ്യത്തിന്റെ ആകെ ഡേറ്റ സെന്റര്‍ ശേഷി. പുതിയ സെന്റര്‍ ആരംഭിക്കുമ്പോള്‍ ഇത് മൂന്നിരട്ടിയായി ഉയരും.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മുംബൈയില്‍ നടന്ന എന്‍വിഡിയ എ.ഐ സമ്മിറ്റില്‍ എന്‍വിഡിയ സി.ഇ.ഒ ജെന്‍സെണ്‍ ഹുവാങും മുകേഷ് അംബാനിയും തമ്മില്‍ സഹകരണം പ്രഖ്യാപിച്ചിരുന്നു.

പുതിയ ഡേറ്റ സെന്റര്‍ പദ്ധതിയിലൂടെ ആമസോണ്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ വമ്പന്മാരുടെ വഴിയിലേക്ക് റിലയന്‍സും എത്തുകയാണ്.

എ.ഐ മേഖലയില്‍ ആധിപത്യം പുലര്‍ത്താനായി ഈ കമ്പനിയുകള്‍ ഡേറ്റ സെന്ററുകളിലേക്ക് വന്‍തോതില്‍ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുകയാണ്.

X
Top