എരുമ ഇറച്ചി കയറ്റുമതി കുതിക്കുന്നു ◆ ഉള്ളി വില കുറയുമെന്ന് കേന്ദ്രം ◆ പിഎം സൂര്യഘർ പദ്ധതി: രാജ്യത്ത് പുരപ്പുറ സോളർ സ്ഥാപിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു; 21 ലക്ഷം വീടുകളിൽ വൈദ്യുതി ബിൽ പൂജ്യം ◆ ജിഎസ്ടി യോഗത്തിൽ നിർണായക തീരുമാനങ്ങൾ ◆ ഇന്ത്യയ്ക്കായി 5 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ◆

പുതിയ ആധാർ ആപ്പിന് വൻ സ്വീകാര്യത; മൂന്ന് മാസത്തിനുള്ളിൽ 2.1 കോടി ഡൗൺലോഡുകൾ

ന്യൂഡൽഹി: പുതിയ ആധാർ ആപ്പ് ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യത നേടുന്നു. പുറത്തിറക്കി വെറും മൂന്ന് മാസത്തിനുള്ളിൽ 2.1 കോടിയിലധികം ആളുകളാണ് ഈ ആപ്പ് ഡൗൺലോഡ് ചെയ്തത്. ആധാർ സേവനങ്ങൾ വിരൽത്തുമ്പിലെത്തിക്കുന്നതിലൂടെ ജനജീവിതം കൂടുതൽ സുഗമമാക്കാൻ ആപ്പിന് സാധിക്കുന്നു.

എവിടെനിന്നും ഏതുസമയത്തും മൊബൈൽ നമ്പറും വിലാസവും എളുപ്പത്തിൽ പുതുക്കാൻ ജനങ്ങൾ ഇപ്പോൾ ആധാർ ആപ്പിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇതുവരെ 28 ലക്ഷത്തിലധികം (2.8 മില്യൺ) ആളുകൾ ഈ ആപ്പിലൂടെ തങ്ങളുടെ മൊബൈൽ നമ്പറും ഏകദേശം ആറ് ലക്ഷത്തോളംപേർ മേൽവിലാസവും പുതുക്കി.

ആധാർ കാർഡ് ഉടമകൾക്ക് തങ്ങളുടെ തിരിച്ചറിയൽ രേഖകൾ സുരക്ഷിതമായി സൂക്ഷിച്ചുകൊണ്ടുതന്നെ സ്വകാര്യത ഉറപ്പാക്കാനും കൊണ്ടുനടക്കാനും പരിശോധിക്കാനും സൗകര്യം നൽകുന്ന പുതു തലമുറ മൊബൈൽ ആപ്ലിക്കേഷനാണിത്. വർദ്ധിച്ചുവരുന്ന ജനപ്രീതി ജനങ്ങൾക്ക് ആപ്പിലുള്ള വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്.

ആധാർ സേവനങ്ങൾ കൂടുതൽ ലളിതവും ജനകീയവുമാക്കുന്നതിൽ പുതിയ ആപ്പ് നിർണായക പങ്ക് വഹിക്കുന്നു.

X
Top