സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

രാജ്യത്തെ കടക്കാരുടെ എണ്ണം കൂടി; ഭക്ഷണ ഉപഭോഗം കുറഞ്ഞു

ന്യൂഡൽഹി: കുടുംബങ്ങളുടെ ശരാശരി മാസവരുമാനം അഞ്ചുവർഷക്കാലയളവിൽ 57.6 ശതമാനം വർധിച്ചെന്ന നബാർഡ് സർവേ റിപ്പോർട്ടിൽ വൈരുധ്യങ്ങളായ കണക്കുകളും.

വിവിധ സൂചികകളെ അടിസ്ഥാനമാക്കി രാജ്യത്തെ ഒരു ലക്ഷം വീടുകളുടെ വിവരങ്ങൾ ശേഖരിച്ചു തയ്യാറാക്കിയ റിപ്പോർട്ടിൽ, കുടുംബങ്ങളുടെ ഭക്ഷണ ഉപഭോഗം 2016-’17 കാലത്തെ 51 ശതമാനത്തിൽ നിന്ന് 2021-’22 കാലത്ത് 47 ശതമാനമായി കുറഞ്ഞെന്ന് രേഖപ്പെടുത്തുന്നു.

കടക്കെണിയിലായ കുടുംബങ്ങളുടെ ശതമാനവും ഇക്കാലയളവിൽ 47.4-ൽനിന്ന് 52.2 ശതമാനമായി. വിവിധ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്ത കാർഷിക കുടുംബങ്ങൾ 60.5 ശതമാനത്തിൽനിന്ന് 75.5 ശതമാനമായി ഉയർന്നു.

കാർഷികേതര വായ്പയും ഇത്തരം കുടുംബങ്ങളിൽ 56.7 ശതമാനത്തിൽനിന്ന് 72.7 ശതമാനമായി. അതേസമയം, കാർഷിക കുടുംബങ്ങൾ സ്ഥാപനങ്ങളിൽ നിന്നല്ലാതെയെടുക്കുന്ന വായ്പ 30.3 ശതമാനത്തിൽനിന്ന് 23.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

മാസ കുടുംബവരുമാനം 8059 രൂപയിൽനിന്ന് 12,698 രൂപയായാണ് കൂടിയത്. എന്നാൽ, വിലക്കയറ്റവും പണപ്പെരുപ്പവുമൊക്കെ കാരണം ചെലവാകുന്ന മാസ തുക 6646 രൂപയിൽ നിന്ന് 11,262 രൂപയായി.

ഫലത്തിൽ വർധന കുടുംബങ്ങളിൽ പ്രകടമാവില്ലെന്നാണിത് സൂചിപ്പിക്കുന്നത്. 1.08 ഹെക്ടറിൽനിന്ന് 0.74 ഹെക്ടറായി ശരാശരി ഭൂസ്വത്തും കുറഞ്ഞു.

കാർഷിക വൃത്തിയിലൂടെമാത്രം വരുമാനം ഏറ്റവും കൂടിയ മൂന്നു സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. പഞ്ചാബ് (31,433 രൂപ), ഹരിയാണ (25,655 രൂപ), കേരളം (22,757 രൂപ) എന്നിങ്ങനെയാണിത്. ബിഹാർ (9252), ഒഡിഷ (9290), ഝാർഖണ്ഡ് (9787), ത്രിപുര (9643) എന്നിങ്ങനെയാണ് മറ്റു കണക്ക്.

എന്നാൽ, ഏതെങ്കിലും തരത്തിലുള്ള ഇൻഷുറൻസ് ഉള്ള അംഗങ്ങളുള്ള കുടുംബങ്ങളുടെ അനുപാതം വർധിച്ചു. 25.5 ശതമാനത്തിൽനിന്ന് 80.3 ശതമാനമായാണിത് കൂടിയത്.

ഏതെങ്കിലും തരത്തിലുള്ള പെൻഷൻ (വൃദ്ധാവസ്ഥ, കുടുംബം, വിരമിക്കൽ, വൈകല്യം മുതലായവ) ലഭിക്കുന്ന അംഗങ്ങളുള്ള കുടുംബങ്ങളുടെ എണ്ണവും കൂടി. 2016-’17-ലെ 18.9 ശതമാനത്തിൽനിന്ന് 2021-’22-ൽ 23.5 ശതമാനമായാണ് വർധിച്ചത്.

X
Top