10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

ടെക്നോ കാമണ്‍ 19 പ്രോ 5ജി അവതരിപ്പിച്ചു

കൊച്ചി: ആഗോള പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ, ഫാഷന്‍ ആന്‍ഡ് ലൈഫ്സ്റ്റൈല്‍ മാസികയായ കോസ്മോപൊളിറ്റന്‍ ഇന്ത്യയുമായി സഹകരിച്ച് കാമണ്‍ 19 പ്രോ 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. അടുത്തയിടെ പുറത്തിറക്കിയ കാമണ്‍ 19-ന്‍റെ ഏറ്റവും പുതിയ പതിപ്പാണ് കാമണ്‍ 19 പ്രോ 5ജി.
ആര്‍ജിബിഡബ്ള്യു സെന്‍സറിനൊപ്പം ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയാണ് കാമണ്‍ 19 പ്രോ 5ജി പുറത്തിറക്കിയത്. മികച്ച ഫോട്ടോ എടുക്കുവാന്‍ സഹായിക്കുന്ന ഹൈബ്രിഡ് ഇമേജ് സ്റ്റെബിലൈസേഷനും ഇതില്‍ ലഭ്യമാക്കിയിട്ടുണ്ട്. കുറഞ്ഞ വെളിച്ചത്തില്‍ മികച്ച ഫോട്ടോ എടുക്കുവാന്‍ സഹായിക്കുന്ന വിധത്തില്‍ കൂടുതല്‍ ലൈറ്റ് സ്വീകരിക്കുവാന്‍ കാമണ്‍ 19 പ്രോ 5ജിക്കു കഴിയും. ഫാഷന്‍ പ്രേമികള്‍ക്കും സ്റ്റൈല്‍ ഐക്കണുകള്‍ക്കും അനുയോജ്യയുമായ രീതിയിലാണ് കാമണ്‍ 19 പ്രോ 5ജി രൂപകല്‍പന ചെയ്തിരിക്കുന്നത്. മികച്ച 5ജി കണക്ടീവിറ്റിയും ഇതിനുണ്ട്.
പതിയ്യായിരം രൂപയ്ക്കു മുകളിലുള്ള വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയുണ്ടാകുന്ന സാഹചര്യത്തിലാണ് ടെക്നോ കാമണ്‍ അവതരിപ്പിക്കുന്നതെന്ന് ടെക്നോ ഇന്ത്യ സിഇഒ അരിജീത് തലപത്ര പറഞ്ഞു. ഈ പുതിയ കാലത്തെ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തിലാണ് കാമണ്‍ സീരീസിനു കീഴില്‍ മികച്ച ശേഖരം ഒരുക്കിയിട്ടുള്ളത്. ആകര്‍ഷണീതയും സ്റ്റൈലും സമന്വയിപ്പിക്കുന്നതിനൊപ്പം അത്യാധുനിക സാങ്കേതികമികവോടെയാണ് ഓരോ കാമണ്‍ ഉത്പന്നവും പുറത്തിറക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
64 എംപി ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ക്യാമറ,ഡിമന്‍സിറ്റി 810 5ജി പ്രോസസര്‍, 6.8 ഇഞ്ച് എഫ്എച്ച്ഡി പ്ലസ്, 13 ജിബിറാം മെമ്മറി, 128 ജിബി ഇന്‍റേണല്‍ സ്റ്റോറേജ്, 5000 എംഎഎച്ച് ബാറ്ററി, സ്റ്റൈലീഷ് ഡിസൈന്‍, ആകര്‍ഷകമായ നിറം തുടങ്ങിയവ ഇതിന്‍റെ മുഖ്യസവിശേഷതകളാണ്. കോസ്മോപൊളിറ്റന്‍ ഇന്ത്യയുടെ ആഗസ്റ്റ് ഡിജിറ്റല്‍ കവറില്‍ കാമണ്‍ 19 പ്രോ 5ജിയുടെ മുഖ്യ സവിശേഷതകള്‍ വിശദീകരിച്ചിട്ടുണ്ട്. 21999 രൂപയാണ് ഇക്കോ ബ്ലാക്ക്, സീഡര്‍ ഗ്രീന്‍ എന്നീ രണ്ടു നിറങ്ങളില്‍ ലഭ്യമാകുന്ന കാമണ്‍ 19 പ്രോ 5ജിയുടെ വില.

X
Top