ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടിക്രൂഡ്‌ ഓയില്‍ വില വര്‍ധന തുടരുന്നത്‌ വിപണിയെ സമ്മര്‍ദത്തിലാഴ്‌ത്തുംദേശീയപാതകളിലെ കുഴിയടയ്ക്കാൻ സംവിധാനം: പ്രത്യേകനയം രൂപവത്കരിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ വിദേശ കടം ഉയർന്നുപശ്ചാത്യലോകം നിശ്ചയിച്ച വില പരിധിയും മറികടന്ന് റഷ്യ – ഇന്ത്യ ക്രൂഡ‍ോയിൽ വ്യാപാരം

സംസ്ഥാനത്ത് പിരിച്ചെടുക്കാനുള്ളത് 28258.39 കോടിയുടെ നികുതി കുടിശ്ശിക

തിരുവനന്തപുരം: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് പിരിച്ചെടുക്കാനുള്ളത് 28258.39 കോടിയുടെ നികുതി കുടിശ്ശിക. 17 ഇനങ്ങളിലായി 2022 മാർച്ച് വരെയാണ് ഇത്രയും ഭീമമായ തുക പിരിച്ചെടുക്കാൻ ബാക്കി കിടക്കുന്നത്.

ഇതിൽ 6267.31 കോടിരൂപ കോടതികളുടെയും സർക്കാറിന്‍റെയും സ്റ്റേയിലാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ സമർപ്പിച്ച കംട്രോളർ ആൻഡ് ഓഡിറ്റ് ജനറലിന്‍റെ റവന്യൂ റിപ്പോർട്ടിൽ പറയുന്നു.

ചരക്കുസേവന നികുതി വകുപ്പ് 13410.12 കോടി, മോട്ടോർ വാഹ വകുപ്പ് 2868.47 കോടി, വൈദ്യുതി നികുതികളും ചുങ്കങ്ങളും 3118.50 കോടി, രജിസ്ട്രേഷൻ 590.86 കോടി, വനം 377.07 കോടി, പൊലീസ് 346.64 കോടി, എക്സൈസ് 281.63 കോടി, മൈനിങ് ആൻഡ് ജിയോളജി 163.81 കോടി, സംസ്ഥാന ഓഡിറ്റ് വകുപ്പ് 85.72 കോടി, അച്ചടി 58.32 കോടി, സ്റ്റേഷനറി 29.95 കോടി, ഫാക്ടറികളും ബോയിലറുകളും 2.58 കോടി, തൊഴിൽ വകുപ്പ് 1.98 കോടി, മാരിടൈം ബോർഡ് 1.42 കോടി, ധനവകുപ്പ്- പലിശ വരുമാനത്തിലെ കുടിശ്ശിക 5979.92 കോടി, ഗാരന്‍റി കമീഷൻ കുടിശ്ശിക 306.22 കോടി, ഭൂനികുതി 635.19 കോടി എന്നിങ്ങനെയാണ് പിരിച്ചെടുക്കാൻ ബാക്കിയുള്ള തുക. ഇതു മൊത്തം വരുമാനത്തിന്‍റെ 24.23 ശതമാനം വരും.

സർക്കാർ അടിയന്തര ഇടപെടൽ വേണമെന്നും റിപ്പോർട്ട് യഥാസമയം റവന്യൂ വകുപ്പിന് കൈമാറുകയോ പിരിക്കാൻ നടപടി സ്വീകരിക്കുകയോ ചെയ്യാത്തതാണ് ഇത്രയും തുക വരാൻ കാരണമായതെന്നും വിലയിരുത്തി.

X
Top