സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ഇന്ത്യയിൽ നിന്നാരംഭിച്ച് കടൽ കടന്നും പടർന്നുപന്തലിച്ചു ലാക്മെ

ന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് വനിതകളുടെ മേക്കപ്പ് കിറ്റുമായി എന്തേലും ബന്ധമുണ്ടോ? പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ല. എന്നാൽ ലാക്മെ എന്ന ബ്രാൻഡിന് പിന്നിൽ നെഹ്റുവാണ്. രാജ്യത്തെ സോഷ്യലിസത്തിൻ്റെ വക്താവ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തുന്ന നയങ്ങളും സ്വീകരിച്ചിട്ടുണ്ട്. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനും നെഹ്റുവിയൻ ചിന്തകൾ സഹായിച്ചിട്ടുണ്ട്.

1950 കളിൽ, ദുർബലമായ സമ്പദ്‌വ്യവസ്ഥയുള്ള ഒരു രാജ്യമായിരുന്നു നമ്മുടേതെങ്കിൽ ഇപ്പോൾ വളരെ വേഗത്തിൽ സാമ്പത്തിക രംഗത്ത് ഇന്ത്യ മുന്നോറുന്നു. എന്നാൽ തുടക്കത്തിൽ ഇതൊന്നുമായിരുന്നില്ല സ്ഥിതി. ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന സമയത്ത് രാജ്യത്തെ വിപണിയിൽ എത്തിയിരുന്ന സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങൾ പോലും വിദേശവിപണിയിൽ നിന്ന് ഇന്ത്യയിൽ എത്തി വിപണി പിടിക്കുന്നവയായിരുന്നു.

ഇന്ത്യയിലെ ഇടത്തരം, ഉയർന്ന കുടുംബങ്ങളിലെ വനിതകൾ എല്ലാം ഇറക്കുമതി ചെയ്യുന്ന ഈ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ആണ് കൂടുതലും ഉപയോഗിച്ചിരുന്നത്. ഈ സമയത്ത് നെഹ്റു ജെആർഡി ടാറ്റയെ സമീപിച്ചു. അക്കാലത്ത് രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിവുള്ള പ്രധാനവ്യവസായിയായിരുന്നു അദ്ദേഹം.

സൗന്ദര്യവർധക രംഗത്ത് ഒരു തദ്ദേശീയ ബ്രാൻഡിനുള്ള സാധ്യത നെഹ്റു ടാറ്റക്ക് മുമ്പിൽ അവതരിപ്പിച്ചു. ഇന്ത്യൻ വിപണിയിലെ സാധ്യതകൾ ടാറ്റ ഗവേഷണം നടത്തി. ഇന്ത്യൻ സ്ത്രീകളെ ആകർഷിക്കും എന്ന് മാത്രമല്ല, താങ്ങാനാവുന്ന വിലയിലെ ഉൽപ്പന്നം അവതരിപ്പിക്കുന്നത് കൂടുതൽ ആളുകളിലേക്ക് ഉൽപ്പന്നങ്ങൾ എത്തിക്കുകയും ചെയ്യും. ആശയം ടാറ്റ സ്വീകരിച്ചു.

ലാക്മെയെ വളർത്തിയ സിമോൺ ടാറ്റ
1952ലാണ് ടാറ്റ ഓയിൽ മിൽസിൻ്റെ ഉപസ്ഥാപനമായി ലാക്‌മെ പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് നേവൽ എച്ച്. ടാറ്റയുടെ ഭാര്യ സിമോൺ ടാറ്റക്കായിരുന്നു ചുമതല. 1961-ലാണ് അതിൻ്റെ മാനേജിംഗ് ഡയറക്ടറായി സിമോൺ ടാറ്റ കകമ്പനിയിൽ ചേരുന്നത്.

ഇന്ത്യയുടെ ബ്യൂട്ടി ഇൻഡസ്‌ട്രിയിലെ പ്രധാന മുഖമായി പിന്നീട് സിമോൺ ടാറ്റ. ഇന്ത്യയുടെ മുൻനിര സൗന്ദര്യ ബ്രാൻഡായ ലാക്‌മെയുടെ വിജയഗാഥയിൽ ഇവർക്ക് പ്രധാന പങ്കുണ്ട്. . അവരുടെ കഠിനാധ്വാനവും ആശയങ്ങളും കമ്പനിയെ 200 കോടിയുടെ വിജയകരമായ ബിസിനസാക്കി മാറ്റി.

1996-ൽ ടാറ്റ ഹിന്ദുസ്ഥാൻ യുണിലിവറിന് 200 കോടി രൂപയ്ക്ക് ലാക്മെ വിറ്റു ഇന്ന് ഇത് ലോകപ്രശസ്തമായ കോസ്മെറ്റിക് ബ്രാൻഡ് കൂടിയാണ്. അതായത് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി നടപ്പാക്കും മുമ്പ് തന്നെ മെയ്ക്ക് ഇൻ ഇന്ത്യ സ്വപ്നം കണ്ട നെഹ്റുവിൻ്റെ ദീർഘവീഷണമാണ് ലാക്മെ എന്ന ബ്രാൻഡിന് പിന്നിലുള്ളത്.

ഇന്ത്യയിലെ ആദ്യ തദ്ദേശീയ സൗന്ദര്യവർദ്ധക ഉൽപ്പന്ന ബ്രാൻഡ്.

X
Top