രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ചെലവുചുരുക്കലുമായി മാരുതി സുസുക്കി

മുംബൈ: പശ്ചിമേഷ്യയിലെ യുദ്ധം സൃഷ്ടിക്കുന്ന ആഗോള പ്രതിസന്ധികള്‍ക്കിടയില്‍, കര്‍ശനമായ ചെലവുചുരുക്കല്‍ നടപടികളുമായി മുന്നിട്ടിറങ്ങിയി മാരുതി സുസുക്കി ഇന്ത്യ. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും വിദേശ കറന്‍സി ചെലവുകള്‍ നിയന്ത്രിക്കുന്നതിനുമായി ഓഫീസുകളിലും യാത്രാരീതികളിലും വലിയ മാറ്റങ്ങള്‍ കമ്പനി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ചെലവുചുരുക്കല്‍ ആഹ്വാനത്തെ പിന്തുണച്ചുകൊണ്ടാണ് മാരുതി സുസുക്കി ഈ നടപടികള്‍ സ്വീകരിക്കുന്നത്.

ഇന്ധന ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി, സാധ്യമായ ഇടങ്ങളിലെല്ലാം ജീവനക്കാര്‍ക്ക് ‘വര്‍ക്ക് ഫ്രം ഹോം’ സൗകര്യം കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അത്യാവശ്യമല്ലാത്ത വിദേശ യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനും ആഭ്യന്തര യാത്രകള്‍ പരമാവധി കുറയ്ക്കാനും മാനേജ്മെന്റ് നിര്‍ദ്ദേശം നല്‍കി.

ഇനി മുതല്‍ ബിസിനസ് മീറ്റിംഗുകള്‍ക്ക് വെര്‍ച്വല്‍ പ്ലാറ്റ്ഫോമുകള്‍ക്ക് ആയിരിക്കും മുന്‍ഗണന. ജീവനക്കാരോടും പങ്കാളികളോടും കാര്‍പൂളിംഗ്, പൊതുഗതാഗതം എന്നിവ ഉപയോഗിക്കാന്‍ കമ്പനി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനായി എല്ലാ ബിസിനസ് പ്രക്രിയകളും പുനഃപരിശോധിക്കുമെന്ന് മാരുതി സുസുക്കി അറിയിച്ചു. ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കുന്നു.

എയര്‍ കണ്ടീഷണറുകള്‍, ഫാനുകള്‍, ലൈറ്റിംഗ് സംവിധാനങ്ങള്‍ എന്നിവയുടെ ഉപയോഗം കാര്യക്ഷമമാക്കാനും അനാവശ്യമായ വൈദ്യുതി ഉപയോഗം ഒഴിവാക്കാനും ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ത്തുമോ എന്ന ആശങ്കയിലാണ് ഇന്ത്യ. ഇത് രാജ്യത്തിന്റെ ഇറക്കുമതി ബില്ലിനെ ദോഷകരമായി ബാധിക്കും എന്നതിനാലാണ് മാരുതി സുസുക്കി മുന്‍കരുതല്‍ നടപടികളിലേക്ക് കടന്നത്.

ഏകദേശം 53,000-ത്തിലധികം ജീവനക്കാരുള്ള കമ്പനിയുടെ ഈ തീരുമാനങ്ങള്‍ പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതിനും ബിസിനസ്സ് ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും സഹായിക്കുമെന്ന് മാനേജ്മെന്റ് കരുതുന്നു.

X
Top