ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ആഭ്യന്തര സർവീസുകൾ വെട്ടിക്കുറക്കാൻ മുൻനിര വിമാനക്കമ്പനികൾ

ദില്ലി: ഇന്ധന വിലക്കയറ്റം ചൂണ്ടിക്കാട്ടി ആഭ്യന്തര സർവീസുകളും വെട്ടിക്കുറയ്ക്കാൻ വിമാന കമ്പനികൾ. എയർ ഇന്ത്യയും ഇൻഡിഗോയും ജൂൺ മുതൽ ആഗസ്റ്റ് വരെ സർവീസുകൾ കുറയ്ക്കാൻ ഒരുങ്ങുകയാണ്.

എയർ ഇന്ത്യ 15 ശതമാനം വരെ സർവീസും, ഇൻഡിഗോ 7 ശതമാനം വരെ സർവീസുകളും റദ്ദാക്കുമെന്നാണ് വിവരം. നേരത്തെ അന്താരാഷ്ട്ര സർവീസുകൾ വെട്ടി കുറയ്ക്കുമെന്ന് കമ്പനികൾ അറിയിച്ചിരുന്നു.

വ്യോമയാന ഇന്ധന വില റെക്കോ‍ഡ് ഉയർച്ചയിലാണെന്നും ഈ സാഹചര്യത്തിൽ എല്ലാ സർവീസുകളും നടപ്പാക്കുക സാധ്യമല്ലെന്നും കമ്പനി അധികൃതർ പറഞ്ഞു. എന്നാൽ ഏതെങ്കിലും റൂട്ടിലെ എല്ലാ സർവീസുകളും പിൻവലിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

ദില്ലി, മുംബൈ, ബംഗളൂരു, ചെന്നൈ എന്നീ റൂട്ടുകളിലേക്കുള്ള സർവീസുകളാകും കുറയ്ക്കുകയെന്നാണ് റിപ്പോർട്ട്.

X
Top