അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

ഓഹരി മൂല്യം വര്‍ദ്ധിപ്പിക്കുന്നതില്‍ ടിവിഎസ് മോട്ടോര്‍ കമ്പനി ഒന്നാമത്

കൊച്ചി: ഓഹരി ഉടമകള്‍ക്കായി ഏറ്റവും കൂടുതല്‍ മൂല്യം സൃഷ്ടിച്ച കമ്പനികളുടെ ആഗോള പട്ടികയില്‍ ഡ്യൂറബിള്‍ കണ്‍സ്യൂമര്‍ ഗുഡ്സ് വിഭാഗത്തില്‍ ടിവിഎസ് വേണു ഗ്രൂപ്പിന്‍റെ ഭാഗമായ ടിവിഎസ് മോട്ടോര്‍ കമ്പനി ഒന്നാം സ്ഥാനം സ്വന്തമാക്കി.

1926ല്‍ ആരംഭിച്ച ജര്‍മ്മനിയിലെ പ്രമുഖ ബിസിനസ്സ് വാരികയായ വേര്‍ത്ഷാഫ്റ്റ്സ്വോഹെ, ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്‍റെ വാല്യൂ ക്രിയേറ്റേഴ്സ് വിശകലനത്തെ അടിസ്ഥാനമാക്കി പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മികച്ച ഓഹരികള്‍ എന്ന വാര്‍ഷിക റാങ്കിങ്ങിലാണ് ടിവിഎസിന് ഈ അപൂര്‍വ്വ നേട്ടം ലഭിച്ചത്.

ലോകമെമ്പാടുമുള്ള 35 വ്യവസായ മേഖലകളില്‍ നിന്നുള്ള 2000ലധികം പ്രമുഖ ലിസ്റ്റഡ് കമ്പനികളെ വിലയിരുത്തിയാണ് ഈ സ്വതന്ത്ര പഠനം നടത്തിയത്. 2021 മുതല്‍ 2025 വരെയുള്ള അഞ്ച് വര്‍ഷത്തെ കാലയളവില്‍ ശരാശരി 51 ശതമാനം വാര്‍ഷിക ടോട്ടല്‍ ഷെയര്‍ഹോള്‍ഡര്‍ റിട്ടേണ്‍ നല്‍കാന്‍ ടിവിഎസ് മോട്ടോര്‍ കമ്പനിക്ക് സാധിച്ചു.

ജപ്പാന്‍, ചൈന, യുഎസ്എ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖ ആഗോള കമ്പനികളെ പിന്തള്ളിയാണ് ടിവിഎസ് മുന്‍നിരയിലെത്തിയത്. കമ്പനിയുടെ ശക്തമായ വരുമാന വളര്‍ച്ചയും ഉയര്‍ന്ന വിപണി മൂല്യവുമാണ് ഈ മികച്ച പ്രകടനത്തിന് പ്രധാന കാരണങ്ങളായത്.

പഠന റിപ്പോര്‍ട്ട് പ്രകാരം, ടിവിഎസ് മോട്ടോര്‍സിന്‍റെ മികച്ച പ്രകടനത്തിന് പ്രധാനമായും കരുത്തായത് ലാഭത്തില്‍ ഉണ്ടായ മെച്ചവും തുടര്‍ച്ചയായി ശക്തിപ്പെടുന്ന ബാലന്‍സ് ഷീറ്റും കമ്പനിയുടെ വളര്‍ച്ചയെ കൂടുതല്‍ പിന്തുണച്ചു.

X
Top