അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

ഇന്ത്യയില്‍ സേവനത്തിന്റെ 30 വര്‍ഷം പൂര്‍ത്തിയാക്കി സാംസങ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് രാജ്യത്തെ ഉപഭോക്തൃ സേവന രംഗത്ത് 30 വര്‍ഷത്തെ പ്രയാണം പൂര്‍ത്തിയാക്കി. 1990-കളിലെ മാനുവല്‍ ലോഗ്ബുക്കുകളില്‍ നിന്നും പേജറുകളില്‍ നിന്നും തുടങ്ങി, ഇന്ന് 3,000-ത്തിലധികം സര്‍വീസ് ടച്ച് പോയിന്റുകളും 12,500-ലധികം വിദഗ്ദ്ധ എഞ്ചിനീയര്‍മാരുമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സേവന ശൃംഖലയായി സാംസങ് മാറിയിരിക്കുന്നു.

റിയാക്ടീവ് സപ്പോര്‍ട്ടില്‍ നിന്ന് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ അത്യാധുനിക ഉപഭോക്തൃ അനുഭവങ്ങളിലേക്ക് കമ്പനി ഈ കാലയളവില്‍ പരിണമിച്ചു. നിലവില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള പ്രവചനാത്മക പരിചരണമാണ് സാംസങ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

സ്മാര്‍ട്ട് തിങ്‌സ് സാങ്കേതികവിദ്യയിലൂടെ ഗാര്‍ഹിക ഉപകരണങ്ങളിലെ തകരാറുകള്‍ മുന്‍കൂട്ടി കണ്ടെത്താനും, 10 ഇന്ത്യന്‍ ഭാഷകളില്‍ 24×7 വോയ്സ് സപ്പോര്‍ട്ട്, വാട്സ്ആപ്പ് സഹായം, റിമോട്ട് ഡയഗ്‌നോസ്റ്റിക്‌സ് എന്നിവ ലഭ്യമാക്കാനും സാംസങ്ങിന് സാധിക്കുന്നുണ്ട്.

സാങ്കേതിക നവീകരണത്തോടൊപ്പം വൈദഗ്ദ്ധ്യ വികസനവും ഇ-മാലിന്യ നിര്‍മാര്‍ജനത്തിനായുള്ള സുസ്ഥിര സംരംഭങ്ങളും സാംസങ് ഇന്ത്യയുടെ ഉപഭോക്തൃ വിശ്വാസത്തെ കൂടുതല്‍ ദൃഢമാക്കുന്നു.

X
Top