ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

ടാറ്റ സ്റ്റീൽ നെതർലാൻഡിൽ 800 ജോലികൾ വെട്ടിക്കുറച്ചു

നെതർലാൻഡ്സ് : ടാറ്റ സ്റ്റീലിന്റെ ഡച്ച് ഡിവിഷൻ ഇജ്മുയിഡിൻ പ്ലാന്റിലെ 800 ഓളം തൊഴിലവസരങ്ങൾ ലാഭക്ഷമത വർദ്ധിപ്പിക്കുന്നതിനായി വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചു. നിലവിൽ ഇവിടെ 9,200 പേരാണ് ജോലി ചെയ്യുന്നത്.

വിപണി നില മെച്ചപ്പെടുത്താനും ചെലവ് കുറയ്ക്കാനും ടാറ്റ സ്റ്റീൽ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

പുനഃസംഘടന പ്രധാനമായും മാനേജീരിയൽ, സപ്പോർട്ട് സ്റ്റാഫുകളെ ബാധിക്കും.

സ്റ്റീൽ നിർമ്മിക്കുന്നതിനുള്ള ഹരിത മാർഗങ്ങളിലേക്ക് മാറാനുള്ള പദ്ധതികളിൽ കമ്പനി ഡച്ച് സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.

2030-ഓടെ കൽക്കരി, ഇരുമ്പയിര് എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പാദനത്തിന് പകരം മെറ്റൽ സ്ക്രാപ്പിലും ഹൈഡ്രജനിലും പ്രവർത്തിക്കുന്ന ഓവനുകൾ സ്ഥാപിക്കുമെന്ന് ടാറ്റ പറഞ്ഞു.

X
Top