വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

റെക്കോര്‍ഡ് ഉയരം രേഖപ്പെടുത്തി ടാറ്റ മോട്ടോഴ്സ് ഓഹരി

ന്യൂഡല്‍ഹി: ജാഗ്വാര്‍-ലാന്‍ഡ് റോവര്‍ ശക്തമായ കുതിപ്പ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ടാറ്റ മോട്ടോഴ്സിന്റെ ഓഹരികള്‍ ജൂലൈ 7 ന് 3 ശതമാനത്തിലധികം ഉയര്‍ന്നു. റെക്കോര്‍ഡ് ഉയരമായ 621.50 രൂപ രേഖപ്പെടുത്താനും കമ്പനിയ്ക്ക് സാധിച്ചു. ആഡംബര വിഭാഗമായ ജാഗ്വാര്‍-ലാന്‍ഡ് റോവറിന്റെ ആദ്യ പാദത്തിലെ മൊത്ത വില്‍പ്പന 93,253 യൂണിറ്റാണ് (ചെറി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ചൈന ജെവി ഒഴികെ).

ഒരു വര്‍ഷം മുമ്പ് ഇതേ പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 30 ശതമാനം നേട്ടം.റീട്ടെയില്‍ വില്‍പ്പന 29 ശതമാനം ഉയര്‍ന്ന് 101,994 യൂണിറ്റായി (ചെറി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ചൈന ജെവി ഉള്‍പ്പെടെ).മുന്‍ സാമ്പത്തിക വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍, വിദേശ വിപണികളില്‍ റീട്ടെയില്‍ അളവ് ഉയര്‍ന്നിട്ടുണ്ട്.

വടക്കേ അമേരിക്ക (42 ശതമാനം), ചൈന (40 ശതമാനം), യുകെ (6 ശതമാനം ഉയര്‍ന്നു) എന്നിങ്ങനെയാണ് അളവുകള്‍. റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്പോര്‍ട്ട്, ഡിഫെന്‍ഡര്‍ എന്നിവയ്ക്ക് പരമാവധി ഡിമാന്റ് ദൃശ്യമായതായി കമ്പനി വെളിപെടുത്തുന്നു. ജെഎല്‍ആറിന്റെ ആവശ്യകതയും ശക്തമായി തുടര്‍ന്നു.

X
Top