Alt Image
പതിറ്റാണ്ടുകള്‍ക്ക് ശേഷം പുതിയ ആദായ നികുതി ബില്‍; എന്താണ് പഴയ നികുതി നിയമത്തിൽ നിന്നുള്ള മാറ്റങ്ങൾഇന്ത്യന്‍ പ്രവാസികളുടെ പണമയക്കല്‍ കുത്തനെ കൂടികേരളത്തിലെ ഗ്രാമങ്ങളിൽ വിലക്കയറ്റം രൂക്ഷം; മിക്ക ഭക്ഷ്യോൽപന്നങ്ങൾക്കും വില കൂടിറീട്ടെയിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞുഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം 114 ദശലക്ഷം ടണ്ണായി ഉയരും

ടാറ്റ ഗ്രൂപ്പിന്‍റെ ചിപ്പ് നിര്‍മാണ പദ്ധതിക്ക് അംഗീകാരം

ന്യൂഡൽഹി: തായ്‌വാനിലെ പവർചിപ്പ് കമ്പനിയുമായി ചേർന്ന് സെമി കണ്ടക്ടർ (അര്‍ധചാലകം) നിർമാണ യൂണിറ്റ് സ്ഥാപിക്കാനുള്ള ടാറ്റ ഗ്രൂപ്പിന്‍റെ പദ്ധതിക്കു കേന്ദ്രസർക്കാരിന്‍റെ അംഗീകാരം. ഗുജറാത്തിലെ അഹമ്മദാബാദിനടുത്തുള്ള ദൊലേരയിലാണു നിർമാണ യൂണിറ്റ് സ്ഥാപിക്കുക.
27,000 കോടി രൂപ മുതൽമുടക്കിൽ നിർമിക്കുന്ന പ്ലാന്‍റിൽനിന്നു പ്രതിമാസം 50,000 വേഫറുകൾ നിർമിക്കാനാകുമെന്നാണു പ്രതീക്ഷയെന്നു കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
പ്ലാന്‍റ് സമ്പൂർണ ഉത്പാദനശേഷി കൈവരിക്കുന്നതോടെ പ്രതിദിനം 4.8 കോടി ചിപ്പുകൾ നിർമിക്കാനാകുമെന്നും കരുതപ്പെടുന്നു. മൈക്രോണ്‍ ടെക്നോളജി ഇന്ത്യയിൽനിന്നു നിർമിക്കുന്ന ആദ്യ സെമികണ്ടക്ടർ ചിപ്പ് ഈ വർഷം ഡിസംബറിൽ പുറത്തിറങ്ങുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന 90 ശതമാനം ചിപ്പുകളും ഇറക്കുമതിയാണ്. യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലും സ്ഥിതി ഇതുപോലെയൊക്കെത്തന്നെ. ചൈന, തായ്‌വാൻ എന്നീ രാജ്യങ്ങളെയാണ് ഇന്ത്യയുൾപ്പെടെയുള്ളവർ സെമികണ്ടക്ടർ ചിപ്പുകൾക്കായി ആശ്രയിച്ചുവരുന്നത്. എന്നാൽ, സമീപകാലത്ത് ഉയർന്നുവന്ന ചില രാ‌ഷ്‌ട്രീയ സാമൂഹിക സാഹചര്യങ്ങളും കോവിഡ് മഹാമാരിയും ആഗോള സെമികണ്ടക്‌ടർ വ്യവസായത്തെ പ്രതിസന്ധിയിലാക്കി.
സ്മാർട്ഫോണുകൾ, വയർലെസ് ആശയവിനിമയ ഉപകരണങ്ങൾക്കും അനുബന്ധ സ്മാർട് ഉപകരണങ്ങൾക്കുമെല്ലാം ചിപ്പുകൾ വേണം. വാഹനങ്ങളുടെ എൻജിൻ, ബ്ലൂടൂത്ത് സംവിധാനങ്ങൾ, സീറ്റ് സിസ്റ്റം, കൊളിഷൻ, ബ്ലൈന്‍റ് സ്പോട്ട് ഡിറ്റക‌്ഷൻ, ട്രാൻസ്മിഷൻ, വൈഫൈ, വീഡിയോ ഡിസ്പ്ലേ സിസ്റ്റം എന്നിങ്ങനെ ആധുനിക സാങ്കേതിക വിദ്യകൾക്കെല്ലാം ഇത്തരം ചിപ്പുകൾ ആവശ്യമാണ്.
സെമി കണ്ടക്ടർ?
വൈദ്യുതി ഭാഗികമായി മാത്രം കടത്തിവിടുന്ന പദാർഥങ്ങളാണ് അർധചാലകങ്ങൾ അഥവാ സെമികണ്ടക്ടറുകൾ. സിലിക്കണ്‍, ജർമേനിയം തുടങ്ങിയവ അർധചാലകങ്ങളുടെ ഉദാഹരണങ്ങളാണ്. ഇത്തരം അർധചാലക പദാർഥങ്ങൾ ഇലക്‌ട്രോണിക് ഉപകരണങ്ങളിലെ വൈദ്യുതിയുടെ പ്രവാഹം കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുംവേണ്ടി ഉപയോഗിക്കാം.
ചിപ്പ് രൂപത്തിലാണ് ഇവ ഉപയോഗപ്പെടുത്തുന്നത്. ജർമേനിയം, ഗാലിയം എന്നിവ ഇന്ത്യയിൽ ഉത്‌പാദിപ്പിക്കുന്നില്ല. സിലിക്കണ്‍ ഉത്പാദനം വളരെ കുറവുമാണ്. ഇക്കാരണത്താൽ സെമികണ്ടക്ടർ ചിപ്പുകളുടെ നിർമാണത്തിനായുള്ള അസംസ്കൃത വസ്തുക്കൾക്കായി ഇന്ത്യക്ക് ചൈനയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരും.

X
Top