വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

ആപ്പിളിന് ഇനി പുതിയ അമരക്കാരൻ

പ്പിൾ കമ്പനിയുടെ ചരിത്രത്തിലെ സുവർണ അധ്യായത്തിന് വിരാമമിട്ടുകൊണ്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടിം കുക്ക് സ്ഥാനമൊഴിയുന്നു. ഇത്തവണത്തെ ഡബ്ല്യുഡബ്ല്യുഡിസി വേദിയിലായിരുന്നു കമ്പനിയുടെ തലവനായുള്ള ടിം കുക്കിന്‍റെ അവസാനത്തെ സാന്നിധ്യം.

ആപ്പിളിന്‍റെ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് അന്തരിക്കുന്നതിനു തൊട്ടുമുമ്പ്, 2011ലാണ് ടിം കുക്ക് കമ്പനിയുടെ അമരക്കാരനായി ചുമതലയേൽക്കുന്നത്. നീണ്ട 15 വർഷത്തെ വിജയകരമായ സേവനത്തിനു ശേഷമാണ് അദ്ദേഹം ഇപ്പോൾ പടിയിറങ്ങുന്നത്.

ആപ്പിൾ പാർക്കിൽ തടിച്ചുകൂടിയ ആയിരക്കണക്കിനു ജീവനക്കാരും ഡെവലപ്പർമാരും എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് തങ്ങളുടെ പ്രിയപ്പെട്ട നായകനെ വരവേറ്റത്. ഈ ലോകോത്തര കമ്പനിയുടെ തലവനായി സേവനമനുഷ്ഠിക്കാൻ സാധിച്ചത് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ടിം കുക്കിനു പകരക്കാരനായി ആപ്പിളിന്‍റെ ഹാർഡ്‌വേർ എൻജിനിയറിംഗ് മേധാവിയായ ജോൺ ടെർണസ് പുതിയ സിഇഒ ആയി ചുമതലയേൽക്കും. ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷിതവും ബുദ്ധിപരവുമായ സാങ്കേതികവിദ്യകൾ നൽകിക്കൊണ്ട് ആപ്പിളിനെ മറ്റൊരു എഐ യുഗത്തിലേക്കു നയിക്കുക എന്ന വലിയ ദൗത്യമാണ് ഇനി ജോൺ ടെർണസിലെ കാത്തിരിക്കുന്നത്.

X
Top