വൻകിട ഇൻഫ്രാ പദ്ധതികളിൽ ₹4.92 ലക്ഷം കോടിയുടെ അധികച്ചെലവ്റഷ്യയില്‍ നിന്നുള്ള ഇന്ത്യൻ എണ്ണ ഇറക്കുമതി റെക്കോഡില്‍ഇന്ത്യയുടെ സ്വർണനികുതി ‘ഭീമ’മെന്ന് വേൾഡ് ഗോൾഡ് കൗൺസിൽഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍

ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇനി കമ്പോഡിയയില്‍ യുപിഐ ഇടപാട് നടത്താം

കൊച്ചി: ഇന്ത്യക്കാര്‍ക്ക് കമ്പോഡിയയില്‍ ദേശീയ ക്യുആര്‍ കോഡ് ആയ കെഎച്ച്ക്യുആര്‍ സ്കാന്‍ ചെയ്ത് അവിടെയുള്ള 45 ലക്ഷം കച്ചവട സ്ഥാപനങ്ങളില്‍ ഇടപാട് നടത്താം. എന്‍പിസിഎല്ലിന്‍റെ അന്താരാഷ്ട്ര വിഭാഗമായ എന്‍പിസിഐ ഇന്‍റര്‍നാഷണല്‍ പെയ്മെന്‍റ്സ് അക്ലെഡാ ബാങ്കുമായുള്ള സഹകരണത്തിലൂടെയാണ് ഇത് അവതരിപ്പിച്ചത്.

കമ്പോഡിയയിലെ ഫ്നോം പെന്നില്‍ നടത്തിയ ഇതിന്‍റെ ഔപചാരികമായ അവതരണത്തില്‍ കമ്പോഡിയ ദേശീയ ബാങ്ക് ഗവര്‍ണര്‍ ഡോ. ചെയ സെറെ, റിസര്‍വ് ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വിനോദസഞ്ചാര, വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇതു സഹായിക്കും. ഡിജിറ്റല്‍ പെയ്മെന്‍റ് രംഗത്ത് ഇന്ത്യ കൊണ്ടു വരുന്ന പുതുമകള്‍ ആഗോള വിപണികളിലെത്തിക്കാനാണ് എന്‍പിസിഐ ഇന്‍റര്‍നാഷണല്‍ ശ്രമിക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ എന്‍പിസിഐ ഇന്‍റര്‍നാഷണല്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ റിതേഷ് ശുക്ല പറഞ്ഞു.

ഇന്ത്യന്‍ യാത്രക്കാര്‍ക്ക് രാജ്യത്തു ലഭിക്കുന്ന രീതിയിലെ സുരക്ഷിതവും സൗകര്യപ്രദവും പരിചിതവുമായ സുഗമമായ പണമടയ്ക്കല്‍ വിദേശത്തും ഇതിലൂടെ സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രോസ്-ബോര്‍ഡര്‍ ഇന്‍ററോപ്പറബിലിറ്റി പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നതില്‍ അക്ലെഡാ ബാങ്ക് പിഎല്‍സി അഭിമാനിക്കുന്നുവെന്ന് പ്രസിഡന്‍റ് & ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഇന്‍ ചന്നി പറഞ്ഞു.

ഇതിലൂടെ ഇന്ത്യന്‍ യാത്രികര്‍ക്ക് ഞങ്ങളുടെ വിപുലമായ കെഎച്ച്ക്യുആര്‍ മര്‍ച്ചന്‍റ് ശൃംഖലയിലുടനീളം യുപിഐ സൗകര്യമുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് സുരക്ഷിതമായ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top