ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

ഐപിഒയ്ക്ക് ഒരുക്കം പൂർത്തിയാക്കി സ്വിഗ്ഗി

മുംബൈ/ ബെംഗളൂരു: പ്രാ​​ഥ​​മി​​ക ഓ​​ഹ​​രി വി​​ല്പ​​ന​​യ്ക്ക് (ഐ​​പി​​ഒ) അ​​നു​​മ​​തി തേ​​ടിക്കൊണ്ടുള്ള നടപടികൾ പൂർത്തിയാക്കി സ്വി​​ഗ്ഗി ലി​​മി​​റ്റ​​ഡ്. ഇതിന്റെ ഭാഗമായി റെഗുലേറ്ററി ബോഡിയായ സെ​​ബി​​ക്ക് കമ്പനി യുഡി​​ആ​​ര്‍എ​​ച്ച്പി (അ​​പ്‌​​ഡേ​​റ്റ​​ഡ് ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്റ്റസ്) സ​​മ​​ര്‍പ്പിച്ചു. ഐപിഒക്ക് മുൻപേയുള്ള നടപടിക്രമങ്ങളുടെ ഭാഗമായി സെപ്റ്റംബർ 24ന് സെബി സ്വിഗ്ഗിക്ക് ഒബ്‌സർവേഷൻ ലെറ്റർ കൈമാറിയിരുന്നു. 3,750 കോ​​ടി രൂ​​പ​​യു​​ടെ പു​​തി​​യ ഇ​​ക്വി​​റ്റി ഓ​​ഹ​​രി​​ക​​ളും ഓ​​ഹ​​രി ഒ​​ന്നി​​ന് ഒ​​രു രൂ​​പ മു​​ഖ​​വി​​ല​​യു​​ള്ള 185,286,265 ഇ​​ക്വി​​റ്റി ഓ​​ഹ​​രി​​ക​​ളു​​ടെ ഓ​​ഫ​​ര്‍ ഫോ​​ര്‍ സെ​​യി​​ലു​​മാ​​ണ് ഐ​​പി​​ഒ​​യി​​ല്‍ ഉ​​ള്‍പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

സ്വിഗ്ഗിക്കൊപ്പം ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, ആക്‌മി സോളാർ ഹോൾഡിംഗ്‌സ്, വിശാൽ മെഗാ മാർട്ട്, മമത മെഷിനറി എന്നീ കമ്പനികൾക്കും ഐപിഒയ്ക്കായുള്ള സെബിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. അതേസമയം തങ്ങളുടെ എതിരാളിയായ സൊമാറ്റോയുമായി താരതമ്യപ്പെടുത്തുമ്പോൾ  സ്വിഗ്ഗിയുടേത്  കുറഞ്ഞ മൂല്യനിർണ്ണയം (വാല്യൂവേഷൻ) ആയിരിക്കുമെന്നാണ് വിപണി വിദഗ്ധർ പ്രതീക്ഷിക്കുന്നത്.  റവന്യൂ വളർച്ചയും ഓർഡറുകളും അതുപോലെ ലാഭക്ഷമതയും ക്രമീകരിച്ചുകൊണ്ട് സൊമാറ്റോ നടത്തിയ മുന്നേറ്റവുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി ഓർഡർ വാല്യൂ, ഫുഡ് ഡെലിവറി ഗ്രോസ് ഓർഡർ വാല്യൂ തുടങ്ങിയ പ്രധാന അളവുകോലുകളിൽ സ്വിഗ്ഗി പിന്നിലാണ്.

X
Top