
കൊച്ചി: ഇന്ത്യന്‍ വിനോദ വ്യവസായ രംഗത്തെ പ്രമുഖനും ചലച്ചിത്ര, ടിവി ഷോ നിര്‍മാതാവും സംവിധായകനുമായ വിപുല്‍ അമൃത്ലാല്‍ ഷാ നയിക്കുന്ന സണ്‍ഷൈന്‍ പിക്ചേഴ്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.
സിനിമകളുടെയും വെബ് സീരീസുകളുടെയും ആവിഷ്കാരം, നിര്‍മാണം, വിതരണം തുടങ്ങിയവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനി 83.75 ലക്ഷം ഇക്വിറ്റി ഓഹരികളാണ് ഐപിഒയ്ക്ക് എത്തിക്കുന്നത്.
ഇതില്‍ 50 ലക്ഷം പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 33.75 ലക്ഷം ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഉള്‍പ്പെടുന്നത്.