റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

വരിക്കാരുടെ എണ്ണത്തിൽ വി മുന്നിൽ

കൊച്ചി: വരിക്കാരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ടെലികോം സേവനദാതാക്കളായ വി വര്‍ധന കൈവരിച്ചതായി ട്രായ് റിപ്പോർട്ട്. മാര്‍ച്ചിലെ റിപ്പോര്‍ട്ട് പ്രകാരം വോഡഫോണ്‍ ഐഡിയ 1,02,899 വരിക്കാരെ കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ 21,927 വരിക്കാരുടെ വര്‍ധനവിന് പിന്നാലെയാണിത്. കമ്പനി മാര്‍ച്ച് മാസത്തില്‍ 1,92,211 ഗ്രാമീണ വരിക്കാരെ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ മാത്രം മാര്‍ച്ചിൽ 27,082 വരിക്കാരാണു കൂടിയത്. മറ്റ് 14 സര്‍ക്കിളുകളിലും മികച്ച രീതിയില്‍ ഉപയോക്താക്കളെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

പരിധിയില്ലാതെ 4ജി ഡാറ്റ ലഭ്യമാക്കുന്ന നോൺ സ്റ്റോപ് ഹീറോ, പകുതി ദിവസം പരിധിയില്ലാതെ 4ജി ലഭ്യമാക്കുന്ന സൂപ്പര്‍ ഹീറോ പദ്ധതികൾ, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന 5ജി വിന്യാസം തുടങ്ങിയവയാണ് വരിക്കാരെ ആകർഷിക്കുന്നതെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഫെബ്രുവരിയില്‍ 15 സര്‍ക്കിളുകളിലായി വി വരിക്കാരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു.

X
Top