ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ഓപ്ഷന്‍ വില്‍പന: എസ്ടിടി 25 ശതമാനം വര്‍ധിച്ചതായി ധനമന്ത്രാലയം

ന്യൂഡല്‍ഹി: ഓപ്ഷന്‍ വില്‍പ്പന എസ്ടിടി (സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ്)യിലെ വര്‍ദ്ധന സംബന്ധിച്ച് അവ്യക്തത മാറ്റി ധനമന്ത്രാലയം. ഒരു കോടി രൂപയുടെ വിറ്റുവരവിന് എസ്ടിടി 6,250 രൂപയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. 25 ശതമാനം വര്‍ധനവാണിത്.

നേരത്തെ 5000 രൂപയായിരുന്നു ലെവി. ഓപ്ഷനുകള്‍ വില്‍ക്കുമ്പോഴുള്ള എസ്ടിടി 1,700 രൂപയില്‍ നിന്ന് 2,100 രൂപയാക്കിയെന്നായിരുന്നു രാവിലെ ധനമന്ത്രി പറഞ്ഞത്. അതേസമയം 2016 ല്‍ തന്നെ എസ്ടിടി 1700 രൂപയില്‍ നിന്ന് 5000 രൂപയാക്കിയിരുന്നു.

ഇത് ആശയക്കുഴപ്പം സൃഷ്ടിച്ചു. അവധി വില്‍പ്പനയുടെ എസ്ടിടി 1000 രൂപയില്‍ നിന്ന് 1250 രൂപയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതും 25 ശതമാനം ഉയര്‍ച്ചയാണ്.

ഡെറിവേറ്റീവ് ഉള്‍പ്പടെയുള്ള എല്ലാ സ്റ്റോക്ക് മാര്‍ക്കറ്റ് ഇടപാടുകള്‍ക്കും മ്യൂച്വല്‍ ഫണ്ട് ഇടപാടുകള്‍ക്കും ബാധകമായ രീതിയില്‍ 2004 ലാണ് എസ്ടിടി(സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്സ്) നിലവില്‍ വരുന്നത്. 35 ശതമാനം ഇന്ത്യന്‍ ഇക്വിറ്റികളില്‍ നിക്ഷേപിക്കാത്ത മ്യൂച്വല്‍ ഫണ്ടുകളിലെ-ഡെബ്റ്റ് ഫണ്ടുകള്‍, അന്താരാഷ്ട്ര ഫണ്ടുകള്‍, ഗോള്‍ഡ് ഫണ്ടുകള്‍ എന്നിവ- എക്സ്പോഷ്വറിന് മേല്‍ മൂലധന നികുതി ചുമത്താനും ധനകാര്യബില്‍ 2023 ശുപാര്‍ശ ചെയ്യുന്നു. എയ്ഞ്ചല്‍ ടാക്സില്‍ മാറ്റം വരുത്താന്‍ ബില്‍ തയ്യാറായതുമില്ല.

ഇത് സ്റ്റാര്‍ട്ടപ്പുകളെ നിരാശരാക്കും. മാറ്റങ്ങള്‍ 2024-25 അസസ്‌മെന്റ് വര്‍ഷത്തിലോ 2023-2024 സാമ്പത്തിക വര്‍ഷത്തിലോ പ്രാബല്യത്തില്‍ വരും.

X
Top