സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

മൊബൈൽ ടവർ സ്ഥാപിക്കുന്നതിന് പെർമിറ്റ് ഫീസ് ഈടാക്കാം

ന്യൂഡൽഹി: മൊബൈൽ ടവർ സ്ഥാപിക്കുന്നതിനു പെർമിറ്റ് ഫീസ് ഈടാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന ബിഎസ്എൻഎല്ലിന്റെ വാദം സുപ്രീം കോടതി തള്ളി.

സംസ്ഥാനത്തെ മുനിസിപ്പൽ, പഞ്ചായത്ത് മേഖലകളിൽ മൊബൈൽ ടവർ സ്ഥാപിക്കാൻ സർക്കാരുകൾക്ക് അധികാരമുണ്ടെന്നു വ്യക്തമാക്കിയ കോടതി, ഇതു സംബന്ധിച്ച സർക്കുലറുകളും ചട്ടവും സംസ്ഥാന സർക്കാരുകൾക്കു രൂപീകരിക്കാമെന്നും വ്യക്തമാക്കി.

ഛത്തീസ്ഗഡ് സർക്കാർ ഫീസ് ഈടാക്കിയതിന് എതിരെ ബിഎസ്എൻഎൽ നൽകിയ ഹർജിയിലാണ് കോടതിയുടെ സുപ്രധാന വിധി. സംസ്ഥാന സർക്കാരുകൾക്ക് ഫീസ് ഈടാക്കാൻ അനുമതി നൽകുന്ന നിയമം പാർലമെന്റ് പാസാക്കിയിട്ടില്ല.

ഇതു കേന്ദ്ര സർക്കാരിന്റെ നിയമനിർമാണ പരിധിയിൽപെടുന്ന വിഷയമാണ് തുടങ്ങിയ വാദങ്ങളാണ് ബിഎസ്എൻഎൽ നടത്തിയത്.

X
Top