ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

ജൂലൈയിലെ എസ്‌ഐപി നിക്ഷേപം 31,961 കോടി രൂപ

മുംബൈ: ജൂലൈയില്‍ മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപം 31,961 കോടി രൂപയായി വര്‍ധിച്ചു. ജൂണിലെ എസ്‌ഐപി നിക്ഷേപം 31,781 കോടി രൂപയായിരുന്നു. മൊത്തം ഇക്വിറ്റി ഫണ്ട്‌ നിക്ഷേപം ജൂലൈയില്‍ 15 ശതമാനം കുറഞ്ഞു. 24,697 കോടി രൂപയാണ്‌ ഇക്വിറ്റി ഫണ്ടുകളില്‍ കഴിഞ്ഞ മാസമുണ്ടായ അറ്റനിക്ഷേപം. ജൂണില്‍ 28,973 കോടി രൂപയാണ്‌ ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത്‌.

തുടര്‍ച്ചയായി അഞ്ചാമത്തെ മാസവും എസ്‌ഐപി നിക്ഷേപം 30,000 കോടി രൂപക്ക്‌ മുകളില്‍ നിലനിര്‍ത്താനായി. മാര്‍ച്ചില്‍ 32,087 കോടി രൂപയായിരുന്നു എസ്‌ഐപി നിക്ഷേപം. മുന്‍ വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ എസ്‌ഐപി നിക്ഷേപം 12 ശതമാനം ഉയര്‍ന്നു. 2025 ജൂലൈയില്‍ എസ്‌ഐപി വഴി 28,464 കോടി രൂപയാണ്‌ നിക്ഷേപിക്കപ്പെട്ടത്‌.

പോസ്റ്റ്‌ ഓഫീസ്‌ സമ്പാദ്യ പദ്ധതികളിലെയോ ബാങ്കുകളിലെയോ റെക്കറിംഗ്‌ ഡെപ്പോസിറ്റുകളില്‍ എല്ലാ മാസവും നിശ്ചിത തീയതിക്ക്‌ നിശ്ചിത തുക നിക്ഷേപിക്കുന്നതു പോലെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതിയാണ്‌ എസ്‌ഐപി. തിരുത്തലുകളെ ഉപയോഗപ്പെടുത്താന്‍ കൂടി രൂപപ്പെടുത്തിയിട്ടുള്ള നിക്ഷേപരീതിയാണ്‌ ഇത്‌.

വിപണി ഇടിയുമ്പോള്‍ കൂടുതല്‍ മ്യൂച്വല്‍ ഫണ്ട്‌ യൂണിറ്റുകള്‍ വാങ്ങാനുള്ള അവസരമാക്കി മാറ്റുകയാണ്‌ എസ്‌ഐപി ചെയ്യുന്നത്‌. ഇതു വഴി നമ്മുടെ നിക്ഷേപ ചെലവ്‌ കുറയ്‌ക്കാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടമുണ്ടാക്കാനും കഴിയുന്നു.

ഒന്നിച്ച്‌ വലിയ തുക നിക്ഷേപം നടത്തുന്നതിന്‌ പകരം വിവിധ ഘട്ടങ്ങളിലായി ചെറിയ തുകകള്‍ നിക്ഷേപിക്കുന്നതിലൂടെ സമ്പത്ത്‌ ആര്‍ജിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ രീതിയാണ്‌ എസ്‌ഐപി.

ഓഹരി വിപണിയുടെ ഉയര്‍ന്ന നിലകളെയും താഴ്‌ന്ന നിലകളെയും ഒരു പോലെ നിക്ഷേപകര്‍ക്ക്‌ ഉപയോഗപ്പെടുത്താനാകുമെന്നതാണ്‌ എസ്‌ഐപിയുടെ മേന്മ.

X
Top