യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം

ന്യൂഡല്‍ഹി: ആഗോള സമ്പദ്വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ സാധ്യത ശക്തമായി തുടരുന്നതായി ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ട്. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 6.7 ശതമാനമായിരിക്കുമെന്നാണ് ലോക സാമ്പത്തിക ഫോറത്തിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധരുടെ സര്‍വേ വിലയിരുത്തുന്നത്. സര്‍വേയില്‍ ഉള്‍പ്പെടുത്തിയ മേഖലകളില്‍ ഇന്ത്യയ്ക്കാണ് ഏറ്റവും ശക്തമായ വളര്‍ച്ചാ സാധ്യതയെന്നും റിപ്പോര്‍ട്ട് പറയുന്നു.

രാജ്യത്തെ് വളര്‍ച്ചയ്ക്ക് പ്രധാന പിന്തുണയാകുന്നത്. എന്നാല്‍ ഉയര്‍ന്ന ഊര്‍ജവിലകള്‍ സാമ്പത്തിക വളര്‍ച്ചയുടെ മുന്നോട്ടുള്ള സാധ്യതകള്‍ക്ക് സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, തൊഴില്‍ മേഖലയിലും വലിയ മാറ്റമുണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പൊതുവായ വിലയിരുത്തല്‍. അടുത്ത 12 മാസത്തിനിടെ തൊഴിലില്ലായ്മാ നിരക്കില്‍ മാറ്റമുണ്ടാകില്ലെന്ന് 70 ശതമാനം വിദഗ്ധര്‍ കരുതുന്നു.

തൊഴിലില്ലായ്മ ഉയരുമെന്ന് 17 ശതമാനം പേരും കുറയുമെന്ന് 13 ശതമാനം പേരുമാണ് പ്രതീക്ഷിക്കുന്നത്.ഓഗസ്റ്റില്‍ 15 വയസും അതിനുമുകളിലും പ്രായമുള്ളവരുടെ തൊഴിലില്ലായ്മാ നിരക്ക് ജൂലൈയിലെ 5.1 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറഞ്ഞു.

ഇന്ത്യയിലെ പണപ്പെരുപ്പത്തെക്കുറിച്ചുള്ള സാമ്പത്തിക വിദഗ്ധരുടെ ആശങ്കയും മേയ് മാസത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. അടുത്ത 12 മാസത്തിനിടെ മിതമായ പണപ്പെരുപ്പമാണ് പ്രതീക്ഷിക്കുന്നതെന്ന് 55 ശതമാനം വിദഗ്ധരും അഭിപ്രായപ്പെട്ടു.

45 ശതമാനം പേര്‍ ഉയര്‍ന്ന പണപ്പെരുപ്പമാണ് പ്രതീക്ഷിക്കുന്നത്.ഓഗസ്റ്റില്‍ ഇന്ത്യയിലെ ഉപഭോക്തൃ വിലപ്പെരുപ്പം 4.8 ശതമാനമായി ഉയര്‍ന്നിരുന്നു. ഇത് റിസര്‍വ് ബാങ്കിന്റെ 4 ശതമാനം ഇടക്കാല ലക്ഷ്യത്തിന് മുകളിലാണെങ്കിലും 2 മുതല്‍ 6 ശതമാനം വരെയുള്ള സഹിഷ്ണുതാ പരിധിക്കുള്ളിലാണ്.

ആഗോള സാഹചര്യങ്ങള്‍ വെല്ലുവിളികള്‍ ഉയര്‍ത്തുമ്പോഴും ഇന്ത്യയുടെ ആഭ്യന്തര ഉപഭോഗവും ആവശ്യകതയുമാണ് സമ്പദ്വ്യവസ്ഥയ്ക്ക് പ്രധാന കരുത്തായി തുടരുന്നത്.

അതുകൊണ്ടുതന്നെ ആഗോള സമ്പദ്വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യയ്ക്ക് ശക്തമായ വളര്‍ച്ച നിലനിര്‍ത്താന്‍ കഴിയുമെന്നാണ് ലോക സാമ്പത്തിക ഫോറത്തിന്റെ സര്‍വേ സൂചിപ്പിക്കുന്നത്.

X
Top