യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന

  • ഒക്ടോബർ 1 മുതൽ പുതിയ നിയമം

ബെംഗളൂരു: എൽപിജി സബ്സിഡി ലഭിക്കുന്ന ഉപഭോക്താക്കളാണോ എങ്കിൽ, ഒക്ടോബർ 1ന് മുമ്പ് ഇ-കെവൈസി പൂർത്തിയാക്കിയില്ലെങ്കിൽ സബ്സിഡി ആനുകൂല്യത്തിൽ തടസ്സം നേരിടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.

എൽപിജി സബ്സിഡി പദ്ധതിയിലെ ഗുണഭോക്താക്കളുടെ വിവരങ്ങൾ കൃത്യമായി സ്ഥിരീകരിക്കുന്നതിനും അർഹരായ ഉപഭോക്താക്കൾക്ക് ആനുകൂല്യം ഉറപ്പാക്കുന്നതിനുമാണ് കെവൈസി നടപടികൾ നിർദേശിച്ചിരിക്കുന്നത്. എൽപിജി കണക്ഷനുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപഭോക്തൃ വിവരങ്ങൾ പുതുക്കുന്നതിനും നടപടി ലക്ഷ്യമിടുന്നു.

ഇ-കെവൈസി എങ്ങനെ പൂർത്തിയാക്കാം?
ഉപഭോക്താക്കൾക്ക് എൽപിജി വിതരണ ഏജൻസിയെ സമീപിച്ച് ഇ-കെവൈസി പൂർത്തിയാക്കാം. ബന്ധപ്പെട്ട കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയ സംവിധാനങ്ങളിൽ ഇ-കെവൈസി സൗകര്യം ലഭ്യമാണെങ്കിൽ അതുവഴിയും നടപടികൾ പൂർത്തിയാക്കാനാകും.

ഇതിനായി ആധാർ ബയോമെട്രിക് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകളും എൽപിജി കണക്ഷനുമായി ബന്ധപ്പെട്ട വിവരങ്ങളും ആവശ്യമായി വരാം. നിലവിൽ എൽപിജി സബ്സിഡി ലഭിക്കുന്ന ഉപഭോക്താക്കളാണ് പുതിയ നിർദേശം പ്രധാനമായും ശ്രദ്ധിക്കേണ്ടത്. കണക്ഷനിൽ ഇ-കെവൈസി പൂർത്തിയായിട്ടുണ്ടോ എന്നും സബ്സിഡി ലഭിക്കുന്നതിനാവശ്യമായ വിവരങ്ങൾ കൃത്യമാണോ എന്നും പരിശോധിക്കണം.

സമയപരിധി കഴിഞ്ഞാൽ സബ്സിഡി ആനുകൂല്യം ലഭിക്കുന്നതിൽ തടസ്സമുണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ അവസാന തീയതി വരെ കാത്തിരിക്കാതെ നടപടികൾ നേരത്തെ പൂർത്തിയാക്കുന്നതാണ് ഉചിതം.

അതേസമയം, ഇ-കെവൈസി നടപടികളുടെ പേരിൽ ലഭിക്കുന്ന വ്യാജ സന്ദേശങ്ങളും ഫോൺവിളികളും സംബന്ധിച്ച് ഉപഭോക്താക്കൾ ജാഗ്രത പാലിക്കണം. ആധാർ വിവരങ്ങൾ, ഒടിപി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ അനധികൃതമായി പങ്കുവയ്ക്കരുത്.

ഇ-കെവൈസി പൂർത്തിയാക്കുന്നതിനായി ബന്ധപ്പെട്ട എൽപിജി വിതരണ കമ്പനികളുടെ ഔദ്യോഗിക സംവിധാനങ്ങളെയോ അംഗീകൃത വിതരണ ഏജൻസികളെയോ മാത്രം ആശ്രയിക്കുന്നതാണ് സുരക്ഷിതം എന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

X
Top