കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധനറെക്കോർഡ് നേട്ടം കൈവിട്ട് ഇന്ത്യയുടെ വിദേശ നാണ്യശേഖരംഎല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യ

ശ്രീ തിരുപ്പതി ബാലാജി 12% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: ശ്രീ തിരുപ്പതി ബാലാജി അഗ്രോ ട്രേഡിംഗ്‌ ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്‌തു.12 ശതമാനം പ്രീമിയത്തോടെയാണ്‌ ഈ ഓഹരി ബിഎസ്‌ഇയില്‍ ലിസ്റ്റ്‌ ചെയ്‌തത്‌.

83 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ശ്രീ തിരുപ്പതി ബാലാജി അഗ്രോ ട്രേഡിംഗ്‌ 92.90 രൂപയിലാണ്‌ ഇന്ന്‌ ബിഎസ്‌ഇയില്‍ വ്യാപാരം ആരംഭിച്ചത്‌. പിന്നീട്‌ ഓഹരി 97.54 രൂപ വരെ ഉയര്‍ന്ന്‌ അപ്പര്‍ സര്‍ക്യൂട്ടിലെത്തി. എന്‍എസ്‌ഇയില്‍ 94.50 രൂപയാണ്‌ വില. 90 രൂപയിലായിരുന്നു എന്‍എസ്‌ഇയില്‍ വ്യാപാരം തുടങ്ങിയത്‌.

സെപ്‌റ്റംബര്‍ ആറ്‌ മുതല്‍ ഒന്‍പത്‌ വരെ നടന്ന ഐപിഒയ്‌ക്ക്‌ മികച്ച പ്രതികരണമാണ്‌ നിക്ഷേപകരില്‍ നിന്നും ലഭിച്ചിരുന്നത്‌. 124 മടങ്ങാണ്‌ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.

ഗ്രേ മാര്‍ക്കറ്റില്‍ ഈ ഓഹരിക്ക്‌ 32 ശതമാനം പ്രീമിയമുണ്ടായിരുന്നു. എന്നാല്‍ ലിസ്റ്റിംഗില്‍ ഈ പ്രീമിയം കൈവരിക്കാന്‍ സാധിച്ചില്ല. 169.65 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിച്ചത്‌.

122.43 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 47.23 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതായിരുന്നു ഐപിഒ.

ഐപിഒ വഴി സമാഹരിക്കുന്ന തുക കടം തിരിച്ചടക്കുന്നതിനും സബ്‌സിഡറികളില്‍ നിക്ഷേപിക്കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

വിവിധ മേഖലകള്‍ക്കായി പാക്കേജിംഗ്‌ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന കമ്പനിയാണ്‌ ശ്രീ തിരുപ്പതി ബാലാജി അഗ്രോ ട്രേഡിംഗ്‌ . 2021-22, 2023-24 സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടയില്‍ കമ്പനി 10.22 ശതമാനം പ്രതിവര്‍ഷ വരുമാന വളര്‍ച്ചയാണ്‌ കൈവരിച്ചത്‌.

539.66 കോടി രൂപയാണ്‌ 2023-24 സാമ്പത്തിക വര്‍ഷത്തെ വരുമാനം. 2021-22ല്‍ ഇത്‌ 444.18 കോടി രൂപയായിരുന്നു. ഇക്കാലയളവില്‍ ലാഭം 13.56 കോടി രൂപയില്‍ നിന്നും 36.07 കോടി രൂപയായി ഉയര്‍ന്നു.

X
Top