പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

ഈയാഴ്‌ച രണ്ട്‌ മെയിന്‍ബോര്‍ഡ്‌ ഐപിഒകള്‍

താണ്ട്‌ ഒരു മാസത്തോളം നിര്‍ജീവമായിരുന്ന മെയിന്‍ബോര്‍ഡ്‌ ഐപിഒ വിപണി ജൂണില്‍ വീണ്ടും സജീവമാകുന്നു. ജൂണിലെ ആദ്യവാരം രണ്ട്‌ മെയിന്‍ബോര്‍ഡ്‌ ഐപിഒകളാണ്‌ വിപണിയിലെത്തുന്നത്‌.

ഈയാഴ്‌ച വിപണിയിലെത്തുന്ന സിഎംആര്‍ ഗ്രീന്‍ ടെക്‌നോളജീസ്‌, ഹെക്‌സാഗണ്‍ ന്യുട്രീഷ്യന്‍ എന്നീ രണ്ട്‌ ഐപിഒകള്‍ മൊത്തം 770 കോടി രൂപയാണ്‌ സമാഹരിക്കുന്നത്‌. സിഎംആര്‍ ഗ്രീന്‍ ടെക്‌നോളജീസിന്റെ ഐപിഒ ജൂണ്‍ മൂന്നിന്‌ വിപണിയിലെത്തും. ജൂണ്‍ അഞ്ച്‌ വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌.

182-192 രൂപയാണ്‌ ഇഷ്യു വില. 78 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ജൂണ്‍ എട്ടിന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും. ജൂണ്‍ 10ന്‌ ഓഹരികള്‍ ബിഎസ്‌ഇയിലും എന്‍എസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും. 630.88 കോടി രൂപയാണ്‌ സിഎംആര്‍ ഗ്രീന്‍ ടെക്‌നോളജീസ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. നിലവില്‍ സിഎംആര്‍ ഗ്രീന്‍ ടെക്‌നോളജീസ്‌ ഐപിഒയ്‌ക്ക്‌ ഗ്രേ മാര്‍ക്കറ്റില്‍ 18 ശതമാനം പ്രീമിയമുണ്ട്‌.

ഹെക്‌സാഗണ്‍ ന്യുട്രീഷ്യന്‍ ഐപിഒ ജൂണ്‍ അഞ്ചിന്‌ വിപണിയിലെത്തും. ജൂണ്‍ ഒന്‍പത്‌ വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 42-45 രൂപയാണ്‌ ഇഷ്യു വില. 333 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ജൂണ്‍ 10ന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും. ജൂണ്‍ 12ന്‌ ഓഹരികള്‍ ബിഎസ്‌ഇയിലും എന്‍എസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

138.87 കോടി രൂപയാണ്‌ ഹെക്‌സാഗണ്‍ ന്യുട്രീഷ്യന്‍ ഐപിഒ വഴി സമാഹരിക്കുന്നത്‌.പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒ എഫ്‌ എസ്‌) വഴി ഓഹരിയുടമകളുടെയും പ്രൊമോട്ടര്‍മാരുടെയും കൈവശമുള്ള നിലവിലുള്ള ഓഹരികളാണ്‌ വിറ്റഴിക്കുന്നത്‌.

X
Top