രാജ്യത്തെ 72 ലക്ഷം ടൺ അരി എഥനോളിലേക്ക്; കേന്ദ്ര തീരുമാനം ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളിയോ?കയറ്റുമതി രേഖകള്‍ ഒത്തുതീര്‍ക്കാന്‍ ആര്‍ബിഐ ഇടപെടല്‍; ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിഗള്‍ഫ് മലയാളികള്‍ വഴി ആര്‍ബിഐ നിക്ഷേപ പദ്ധതിയില്‍ എത്തിയത് കോടികള്‍; സംസ്ഥാനത്തെ ആകെ എന്‍ആര്‍ഐ നിക്ഷേപം 3.24 ലക്ഷം കോടിഎൽപിജിക്ക് പകരം എഥനോൾ വ്യാപകമാക്കാൻ കേന്ദ്രം; ഉപഭോക്താക്കളെ ആകർഷിക്കാൻ പദ്ധതിപ്രാദേശികമായി സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സമയപരിധി നീട്ടി ഇന്ത്യ

ഈ വർഷം എഫ്പിഐകളുടെ പിൻവലിക്കൽ 2.25 ലക്ഷം കോടി

മുംബൈ: വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) മേയിലും ഇന്ത്യൻ ഓഹരി വിപണിയിൽനിന്നുള്ള പിൻവലിക്കൽ തുടർന്നു. നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ) കണക്കുകൾപ്രകാരം എഫ്പിഐകൾ മേയിൽ 32,963 കോടി രൂപയുടെ പിൻവലിക്കലാണു നടത്തിയത്.

ദുർബലമായ വരുമാന വളർച്ച, രൂപയുടെ ഇടിവ്, മറ്റ് വിപണികളിലെ ആകർഷകമായ അവസരങ്ങൾ എന്നിവയെത്തുടർന്നാണ് ഇന്ത്യൻ വിപണിയിൽനിന്ന് ഇവരുടെ പിന്മാറ്റം.
ഇതോടുകൂടി 2026ൽ ഓഹരിവിപണിയിൽനിന്ന് എഫ്പിഐകൾ പിൻവലിച്ച ആകെ തുക 2.25 ലക്ഷം കോടി രൂപയിലെത്തി.

2025ൽ മുഴുവനുമായി പിൻവലിച്ച തുകയേക്കാൾ കൂടുതലാണ് ഈ വർഷത്തെ ഒഴുക്ക്. കഴിഞ്ഞ വർഷം ആകെ 1.66 ലക്ഷം കോടി രൂപ പിൻവലിക്കലാണുണ്ടായത്.

2026ൽ ഫെബ്രുവരിയൊഴിയുള്ള എല്ലാ മാസങ്ങളിലും എൻപിഐകൾ വിൽപ്പനക്കാരായിരുന്നു. ജനുവരിയിൽ 35,962 കോടി രൂപയുടെ പിൻവലിക്കലുണ്ടായെങ്കിലും ഫെബ്രുവരിയിൽ 22,615 കോടിയുടെ നിക്ഷേപമാണുണ്ടായത്. ഇത് കഴിഞ്ഞ പതിനേഴ് മാസത്തിനിടയിലെ ഏറ്റവും വലിയ നിക്ഷേപമായിരുന്നു. എന്നാൽ, മാർച്ചിൽ 1.17 ലക്ഷം കോടിയുടെ റിക്കാർഡ് പിൻവലിക്കൽ കൊണ്ട് ഇവർ ഞെട്ടിച്ചു.

ഏപ്രിലിൽ 60,847 കോടി രൂപയുമായി വിദേശ നിക്ഷേപത്തിന്‍റെ പുറത്തേക്കുള്ള ഒഴുക്ക് തുടർന്നു. മേയിലെ പിൻവലിക്കൽ 32,000 കോടിക്കു മുകളിലെത്തിയെങ്കിലും മുൻ മാസങ്ങളെ അപേക്ഷിച്ച് പിൻവലിക്കൽ തുക കുറവായിരുന്നു. 2026ൽ എഫ്പിഐകൾ വിൽപ്പനക്കാരാകുന്ന തുടർച്ചയായ മൂന്നാം മാസമായി മേയ് മാറി.

വിപണി വിദഗ്ധരുടെ അഭിപ്രായത്തിൽ, ആഭ്യന്തരവും ആഗോളവുമായ വിവിധ ഘടകങ്ങളാണ് വിദേശ നിക്ഷേപകരെ തുടർച്ചയായി ഓഹരികൾ വിറ്റഴിക്കാൻ പ്രേരിപ്പിക്കുന്നത്.

X
Top