ആഗസ്റ്റിൽ സ്വർണം ഇറക്കുമതിയിൽ ഇടിവ്രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 5 ശതമാനമായി താഴ്ന്നുഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി 21.83 ശതമാനം ഉയർന്നുസെമികണ്ടക്ടർ മേഖലയിൽ മുന്നേറാൻ ഇന്ത്യ; കമ്പനികൾക്ക് 140 കോടി ഡോളറിന്റെ ഫണ്ടിങ്ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞു

വരും ആഴ്ചകളില്‍ മികച്ച നേട്ടം തരുന്ന ഓഹരികള്‍

കൊച്ചി: വാഹനം, ബാങ്ക്, ഉപഭോക്തൃ ഉപകരണ മേഖലകളുടെ പിന്തുണയില്‍ കഴിഞ്ഞയാഴ്ച നിഫ്റ്റി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഈ സാഹചര്യത്തില്‍ ഹ്രസ്വകാല നിക്ഷേപത്തിന് യോജിച്ച ഓഹരികള്‍ തിരഞ്ഞെടുത്തിരിക്കയാണ് സീനിയര്‍ ഡെറിവേറ്റീവ് ആന്റ് ടെക്‌നിക്കല്‍ അനലിസ്റ്റ് നന്ദിഷ് ഷാ. 3-4 ആഴ്ചകള്‍ക്കുള്ളില്‍ ഈ ഓഹരികള്‍ മികച്ച നേട്ടം തരുമെന്ന് അദ്ദേഹം പറയുന്നു.

സെഞ്ച്വറി ടെക്‌സ്റ്റൈല്‍സ് ആന്റ് ഇന്‍ഡസ്ട്രി
നിലവില്‍ 851 രൂപ വിലയുള്ള ഓഹരി 910-950 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാന്‍ നന്ദിഷ് ഷാ നിര്‍ദ്ദേശിക്കുന്നു. 12 ശതമാനം ഉയര്‍ച്ചയാണ് ഓഹരിയില്‍ പ്രതീക്ഷിക്കുന്നത്. സ്റ്റോപ് ലോസ് വെക്കേണ്ടത് 800 രൂപയിലാണ്. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട സമമിതി ത്രികോണത്തില്‍ നിന്നും ഓഹരി ബ്രേക്ക് ഔട്ട് ആരംഭിച്ചു. എല്ലാ മൂവിംഗ് ആവറേജിനും മുകളിലായതിനാല്‍ പ്രാഥമിക, ഇടക്കാല ട്രെന്‍ഡുകള്‍ പോസിറ്റീവാണ്.

ത്രിവേണി ടര്‍ബൈന്‍
നിലവില്‍ 192.6 രൂപ വിലയുള്ള ഓഹരി 206-220 ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാനാണ് നിര്‍ദ്ദേശം. 14 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. സ്റ്റോപ് ലോസ് -192.6 രൂപ. ഡൗണ്‍ ട്രെന്‍ലായിരുന്ന ഓഹരി നിലവില്‍ തിരിച്ചുകയറിയിട്ടുണ്ട്. 100,200 ദിന എക്‌സ്‌പൊണന്‍ഷ്യല്‍ മൂവിംഗ് ആവറേജുകള്‍ക്ക് മുകളിലായതിനാല്‍ നിലവിലെ ട്രെന്‍ഡ് പോസിറ്റീവാണ്. മൊമന്റം ഓസിലേറ്ററായ ആര്‍എസ്‌ഐ പ്രകാരവും സ്റ്റോക്ക് ശക്തമാണ്.

പുറവങ്കര
നിലവില്‍ 99.65 രൂപ വിലയുള്ള ഓഹരി 107-112 രൂപ ലക്ഷ്യവിലയില്‍ വാങ്ങാന്‍ നന്ദിഷ് നിര്‍ദ്ദേശിച്ചു. 12 ശതമാനം നേട്ടമാണ് പ്രതീക്ഷ. സ്റ്റോപ് ലോസ് -94 രൂപ. എല്ലാ മൂവിംഗ് ആവറേജുകള്‍ക്ക് മുകളിലായത് ഓഹരിയുടെ പോസിറ്റീവ് ട്രെന്‍ഡ് കാണിക്കുന്നു.

X
Top