ഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണികേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചേക്കില്ല; വ്യവസ്ഥകളും നടപടികളും പരിഷ്‌കരിച്ചേക്കും21,000 കോടി രൂപയുടെ കമ്മി: പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളംകേരളത്തിലേക്ക് പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ‘തിരികെ’ കാംപെയ്നുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

ബാങ്ക് ഇടപാടുകളുടെ സര്‍വീസ് ചാര്‍ജുകള്‍ ഏകീകരിക്കുന്നു

മുംബൈ: ബാങ്കുകളുടെ സര്‍വീസ് ചാര്‍ജുകള്‍ ഏകീകരിക്കാനും ഉപഭോക്താക്കള്‍ക്ക് അധികഭാരമാകുന്ന ഫീസുകള്‍ ഒഴിവാക്കാനും റിസര്‍വ് ബാങ്ക് നടപടി തുടങ്ങി. ബാങ്കിങ് രംഗത്തെ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആര്‍.ബി.ഐ.യുടെ ഈ നിര്‍ണായക നീക്കം. നിലവില്‍, ഓരോ ബാങ്കുകളും ഓരോ രീതിയിലാണ് സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കുന്നത്. ഇത് സാധാരണക്കാര്‍ക്ക് വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഈ സാഹചര്യം ഒഴിവാക്കാനായി ബാങ്കുകളുമായി ആര്‍.ബി.ഐ. കൂടിയാലോചനകള്‍ ആരംഭിച്ചു കഴിഞ്ഞു. വ്യക്തിഗത വായ്പകള്‍ക്ക് ബാധകമായ ചാര്‍ജുകള്‍ ചുരുക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

പുതിയ പരിഷ്‌കാരം ലക്ഷ്യമിടുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്:
ഒരേ മാതൃക: എല്ലാ ബാങ്കിങ് സ്ഥാപനങ്ങളിലും സര്‍വീസ് ചാര്‍ജുകള്‍ വ്യക്തമാക്കുന്നതിന് ഒരേപോലെയുള്ള മാതൃക നിര്‍ബന്ധമാക്കും.
വായ്പാ ചാര്‍ജുകള്‍ വിശദമാക്കും: വായ്പകള്‍ക്ക് ഈടാക്കുന്ന പ്രോസസ്സിങ് ഫീസുകള്‍ വ്യക്തമായി വേര്‍തിരിച്ച് രേഖപ്പെടുത്തണം. വായ്പാ അപേക്ഷ സമര്‍പ്പിക്കുന്നത് മുതല്‍ അത് അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നതുവരെയുള്ള എല്ലാ ഫീസുകളുടെയും വിശദാംശങ്ങള്‍ ഉപഭോക്താവിനെ അറിയിക്കണം.
ഇരട്ട ചാര്‍ജുകള്‍ ഒഴിവാക്കും: ഒരേ സേവനത്തിന് ഒന്നിലധികം തവണ ഈടാക്കുന്ന ‘ഓവര്‍ലാപ്പിങ്’ ചാര്‍ജുകള്‍ ഒഴിവാക്കും.
ഏകീകൃത സേവനങ്ങള്‍: ഉപഭോക്താവിന്റെ ഹോം ബ്രാഞ്ചിലുള്‍പ്പെടെ എല്ലാ ശാഖകളിലും ഒരേപോലെ നല്‍കാന്‍ കഴിയുന്ന സേവനങ്ങളുടെ പട്ടിക ബാങ്കുകള്‍ തയ്യാറാക്കണം.
മിനിമം ബാലന്‍സ്; ആശ്വാസനടപടി
നേരത്തെ, പൊതുമേഖലാ ബാങ്കുകളില്‍ ഭൂരിഭാഗവും സേവിങ്സ് അക്കൗണ്ടുകളില്‍ മിനിമം ശരാശരി ബാലന്‍സ് നിലനിര്‍ത്താത്തതിന് ഈടാക്കിയിരുന്ന പിഴ പൂര്‍ണ്ണമായി ഒഴിവാക്കിയിരുന്നു. 2024-25 വര്‍ഷത്തില്‍ മാത്രം പൊതുമേഖലാ ബാങ്കുകള്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന് 2,175 കോടി രൂപ പിഴയിനത്തില്‍ ഈടാക്കിയതായി കഴിഞ്ഞ ജൂലൈയില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആര്‍.ബി.ഐ.യുടെ പുതിയ നീക്കങ്ങള്‍ കൂടുതല്‍ പ്രാധാന്യം നേടുന്നത്.

X
Top