ഇന്ത്യൻ ഓഹരികളുടെ ദുർബല പ്രകടനത്തിന് അമിത പണലഭ്യതയും ‘ഈസി എക്സിറ്റും’ കാരണമെന്ന് നിർമ്മല സീതാരാമൻ ◆ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകാന്‍ ഒരു വര്‍ഷം കൂടി വൈകും ◆ ഇന്ത്യ- യുഎസ് വ്യാപാര കരാർ ഉടൻ നിർണായക ഘട്ടത്തിലെന്ന് മാർക്കോ റൂബിയോ ◆ രാജ്യത്തെ ഭവന വിപണിയിൽ പ്രതിസന്ധി; അത്യാഡംബര വീടുകൾ വാങ്ങാൻ ആളില്ല ◆ ഉപരോധ രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്‌ത് ഇന്ത്യ; ഇന്ധന കയറ്റുമതിയിൽ 43 ശതമാനം വർധനവ് ◆

കുതിച്ചുയർന്ന് സ്വർണം ഇറക്കുമതി

ന്യൂഡൽഹി: സ്വർണത്തിന്റെ തീരുവ വർധിപ്പിച്ചിട്ടും ഇറക്കുമതിയിൽ കാര്യമായ കുറവില്ലെന്ന് വ്യക്തമാക്കുന്നതാണ് വാണിജ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ.

അനിവാര്യമല്ലാത്ത ഇറക്കുമതി കഴിയുന്നത്ര കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് മേയ് 13ന് സ്വർണം, വെള്ളി തുടങ്ങിയവയുടെ ഇറക്കുമതി തീരുവ കേന്ദ്രം കുത്തനെ വർധിപ്പിച്ചത്. 6 ശതമാനമായിരുന്ന തീരുവയാണ് ഒറ്റയടിക്ക് 15 ശതമാനമായി വർധിപ്പിച്ചത്.

ഇതിനും മുൻപേ ഏവരെയും അമ്പരിപ്പിച്ച് പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയും വന്നിരുന്നു. ‘‘അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നത് ഒഴിവാക്കണം’’ എന്നായിരുന്നു മോദി പറഞ്ഞത്. ഇന്ത്യയുടെ വിദേശനാണ്യം സംരക്ഷിക്കേണ്ടത് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ ആഹ്വാനം. ഇറക്കുമതി തീരുവ കൂട്ടിയേക്കുമെന്ന് മോദിയുടെ ആഹ്വാനത്തിന് പിന്നാലെ വിലയിരുത്തപ്പെട്ടിരുന്നു. അതുതന്നെ സംഭവിക്കുകയും ചെയ്തു.

എന്നാൽ കഴിഞ്ഞ വർഷം മേയ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കൊല്ലം മേയിലെ സ്വർണ ഇറക്കുമതി വർധന 34 ശതമാനമാണ്. 2025 മേയിൽ ഇറക്കുമതി ചെയ്തത് 255 കോടി ഡോളറിന്റെ സ്വർണമാണെങ്കിൽ 2026 മേയിൽ ഇത് 342 കോടി ഡോളറായി ഉയർന്നു.

ഏപ്രിൽ മാസത്തെ ഇറക്കുമതി മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 81 ശതമാനവും വർധിച്ചിരുന്നു.

X
Top