
ന്യൂഡല്‍ഹി: സ്‌ക്കോര്‍സ് പ്ലാറ്റ്‌ഫോമിലൂടെ ലഭിച്ച കമ്പനികള്‍ക്കും മാര്‍ക്കറ്റ് ഇടനിലക്കാര്‍ക്കുമെതിരായ 2,672 പരാതികള്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഫെബ്രുവരിയില്‍ തീര്‍പ്പാക്കി.
ഫെബ്രുവരിയുടെ തുടക്കത്തില്‍ 2603 പരാതികളാണ് തീര്‍പ്പാക്കാന്‍ ബാക്കിയുണ്ടായിരുന്നത്. 2321 പുതിയ പരാതികള്‍ പിന്നീട് ലഭ്യമായി.
റീഫണ്ട്, അലോട്ട്‌മെന്റ്, റിഡീംഷന്‍, പലിശ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് ഏറെയും. മൂന്നുമാസത്തിലേറെയായി പെന്‍ഡിംഗിലായിരുന്ന റിസര്‍ച്ച് അനലിസ്റ്റ്, നിക്ഷേപ ഉപദേഷ്ടാവ്, കോര്‍പറേറ്റ് ഗവേണന്‍സ്, നോണ്‍ ഡീമാറ്റ്, റീമാറ്റ്, ട്രാന്‍സ്ഫര്‍, ഡിവിഡന്റ് ബന്ധപ്പെട്ട പരാതികള്‍ ഫെബ്രുവരിയില്‍ ലഭിച്ചതായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ അറിയിക്കുന്നു.
ആറ് സ്ഥാപനങ്ങള്‍ക്കെതിരായ പരാതികള്‍ മൂന്ന് മാസത്തിലേറെയായി തീര്‍പ്പാക്കാതെയിരിക്കുന്നു.
ഗ്രോവാല്യൂ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, അനലൈസൈ്വസ് ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസേഴ്സ്, കൗശല്‍ മേത്ത, കാലിഡോണിയന്‍ ജൂട്ട് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, ഇന്റര്‍നാഷണല്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്‍, ബ്രൈറ്റ്കോം ഗ്രൂപ്പ് ലിമിറ്റഡ് എന്നിവയ്‌ക്കെതിരായി പരാതികളാണവ.
2011 ലാണ് സ്‌ക്കോര്‍സ് റീഡ്രെസല്‍ ഗ്രീവന്‍സ് സിസ്റ്റം സെബി ആവിഷ്‌ക്കരിക്കുന്നത്.