പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾഏപ്രിലില്‍ നടന്നത് 2,235 കോടി യുപിഐ ഇടപാടുകള്‍104 ടണ്‍ സ്വര്‍ണ്ണം തിരികെയെത്തിച്ച് ഇന്ത്യ

എട്ട് ടെക് കമ്പനികളുമായി കരാറിലേർപ്പെടാൻ പെന്റഗൺ

നിർമിതബുദ്ധിയുടെ (എഐ) ഉപയോഗം കൂടുതൽ വർധിപ്പിക്കാനുള്ള നീക്കവുമായി യുഎസ് സൈന്യം. എട്ട് പ്രമുഖ ടെക് കമ്പനികളുമായി വിശാലമായ കരാറുകളിൽ ഏർപ്പെടാൻ പെന്റഗൺ അംഗീകാരം നേടിയതിന് പിന്നാലെയാണ് പ്രഖ്യാപനം.

ഗൂഗിൾ, ഓപ്പൺഎഐ, ആമസോൺ, മൈക്രോസോഫ്റ്റ്, സ്‌പേസ്എക്‌സ്, ഒറാക്കിൾ, എൻവിഡിയ, റിഫ്‌ളക്ഷൻ എന്നീ കമ്പനികളുമായാണ് പെന്റഗൺ കരാറിൽ ഏർപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നിയമാനുസൃതമായ ആവശ്യങ്ങൾക്കായി എഐ സാങ്കേതികവിദ്യ വിപുലമായി യു.എസ് സൈന്യം ഉപയോഗിക്കുമെന്ന് പെന്റഗൺ വ്യക്തമാക്കിയതായി ബിബിസി റിപ്പോർട്ടു ചെയ്യുന്നു.

ഈ കരാറുകൾ എഐ ഫസ്റ്റ് സേന എന്ന നിലയിലുള്ള യുഎസ് സൈന്യത്തിന്റെ പരിവർത്തനം ത്വരിതപ്പെടുത്തുമെന്ന് പെന്റഗൺ പറയുന്നു. കരാറിൽ ഏർപ്പെട്ട ടെക് കമ്പനികളിൽ നേരത്തെ പെന്റഗണുമായി ഇടഞ്ഞ ആന്ത്രോപിക്കിന്റെ അഭാവം ശ്രദ്ധേയമാണ്.

തങ്ങളുടെ എഐ ടൂളുകൾ പെന്റഗൺ എങ്ങനെ യുദ്ധത്തിലും ആഭ്യന്തര കാര്യങ്ങളിലും ഉപയോഗിക്കും എന്നതിനെക്കുറിച്ചുള്ള ആശങ്ക രേഖപ്പെടുത്തിക്കൊണ്ടാണ് നേരത്തെ പെന്റഗണുമായി സഹകരിക്കാൻ ആന്ത്രോപിക് വിസമ്മതിച്ചത്. ഇതേത്തുടർന്ന് ആന്ത്രോപിക്കിനെ പെന്റഗൺ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു.

എന്നാൽ അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണത്തിലടക്കം ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ ടൂൾ അമേരിക്കൻ സൈന്യം ഉപയോഗിച്ചിരുന്നു. കമ്പനിയുടെ ക്ലോഡ് മിത്തോസ് ടൂൾ സൈബർ സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പ്രമുഖ ബാങ്കുകളോട് യു.എസ് നിർദേശിച്ചിട്ടുമുണ്ട്.

അതിനിടെ ഇത്രയധികം ടെക് കമ്പനികളുമായി സഹകരിക്കുന്നത് സൈന്യത്തിന്റെ നീക്കങ്ങൾ തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും എഐ സാങ്കേതികവിദ്യയ്ക്കായി ഒരു കമ്പനിയെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കാനും സഹായിക്കുമെന്ന് പെന്റഗൺ പറയുന്നു.

എഐ സാങ്കേതികവിദ്യ സൈനികർക്ക് ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനും രാജ്യം നേരിടുന്ന ഏത് ഭീഷണിക്കുമെതിരെ സംരക്ഷണം ഉറപ്പാക്കാനും ആവശ്യമായ പിന്തുണ നൽകുമെന്ന് പെന്റഗൺ പറയുന്നു.

കഴിഞ്ഞ വർഷം മുതൽ പ്രതിരോധ വകുപ്പിലുടനീളം എഐ ടൂളുകൾ ഉപയോഗിക്കുന്നുണ്ടെന്നും അത് പല ജോലികൾക്കും വേണ് സമയം മാസങ്ങളിൽ നിന്ന് ദിവസങ്ങളായി കുറയ്ക്കാൻ സഹായിച്ചതായും അധികൃതർ പറയുന്നു.

ശക്തമായ സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം യുദ്ധത്തിൽ വിജയത്തിന്റെ ഒരു പ്രധാന ഘടകമായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് പെന്റഗണിന്റെ അടിയന്തര നീക്കങ്ങൾ എന്നത് ശ്രദ്ധേയമാണ്.

X
Top