ലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതിഡിജിറ്റൽ ഷോപ്പിങ് രീതികൾ മാറുന്നു; ആളുകൾ വീണ്ടും ഓഫ്‌ലൈൻ പേയ്മെന്‍റിലേക്ക് മടങ്ങുന്നുപഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്

ആശിർവാദ് മൈക്രോ ഫിനാൻസിന്റെ ഐപിഒക്ക് അനുമതിയില്ല

ന്യൂഡൽഹി: മണപ്പുറം ഫിനാൻസിന്റെ ഉപസ്ഥാപനമായ ആശിർവാദ് മൈക്രോ ഫിനാൻസിന്റെ പ്രഥമ ഓഹരി വിൽപനക്ക് (ഐ.പി.ഒ) സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) അനുമതി തടഞ്ഞു.

തുടർന്ന് ഓഹരി വിപണിയിൽ മണപ്പുറം ഫിനാൻസിന്റെ ഓഹരി വില 7.5 ശതമാനത്തിലധികം ഇടിഞ്ഞ് 163.40 രൂപയായി. ഐ.പി.ഒ യിലൂടെ 1,500 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ ഒക്ടോബറിലാണ് കമ്പനി അപേക്ഷ സമർപ്പിച്ചത്.

നിയമോപദേശം ലഭിക്കുന്ന മുറക്ക് പ്രശ്നത്തിന് ഉടൻ തീരുമാനമാകുമെന്ന് സൂചനയുണ്ട്. 2008ൽ ചെന്നൈയിൽ എസ്.വി. രാജാ വൈദ്യനാഥൻ സ്ഥാപിച്ച ആശിർവാദിന്റെ ഓഹരികൾ 2015ലാണ് മണപ്പുറം ഫിനാൻസ് വാങ്ങുന്നത്.

നിലവിലെ ഓഹരികളിൽ 95 ശതമാനവും മണപ്പുറത്തിന്റെ പക്കലാണ്.

X
Top