മൊത്തവില പണപ്പെരുപ്പത്തില്‍ വൻ വര്‍ധനവ്ടെക്‌സ്റ്റൈല്‍ മേഖലയില്‍ ഇന്ത്യയുടെ കുതിപ്പ്; വിപണി മൂല്യം 16 ലക്ഷം കോടി കടന്നുആഗോള ഊർജ പ്രതിസന്ധി ഉടനടി മാറില്ലെന്ന് വിദഗ്ധർ; ഹോർമുസ് കടലിടുക്കിൽ കുടുങ്ങി എണ്ണക്കപ്പലുകൾറഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി വർധിച്ചുവിലക്കയറ്റത്തോതിൽ വീണ്ടും വർധന; ചീത്തപ്പേരിന്റെ ‘ടോപ് 5ൽ’ നിന്ന് കേരളം ഇക്കുറിയും രക്ഷപ്പെട്ടു

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍: പ്രമുഖ ഭക്ഷ്യ ബ്രാന്‍ഡുകള്‍ക്ക് താക്കീത്

പഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ബ്രാന്‍ഡ് നാമങ്ങളും ഉല്‍പ്പന്ന അവകാശവാദങ്ങളും ഉപയോഗിച്ചതിന് എട്ട് പ്രമുഖ ഭക്ഷ്യ ബിസിനസ്സ് ഓപ്പറേറ്റര്‍മാര്‍ക്ക് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നോട്ടീസ് അയച്ചു. 2006-ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടിയാണ് റെഗുലേറ്ററുടെ ഈ നടപടി.

ഇമാമി ഹെല്‍ത്തി & ടേസ്റ്റി, ഹെല്‍ത്ത് എയ്ഡ്, ട്രൂവി, ദി ഹെല്‍ത്തി ഫാക്ടറി, ഹെല്‍ത്തി മാസ്റ്റര്‍, ഹെല്‍ത്തി ചോയ്സ്, പ്ലാന്‍ ബി, ന്യൂഹെര്‍ബ്സ് എന്നീ കമ്പനികള്‍ക്കാണ് നോട്ടീസ് ലഭിച്ചത്.
ആരോഗ്യകരമായ ഉല്‍പ്പന്നങ്ങള്‍ എന്ന പേരില്‍ വില്‍ക്കപ്പെടുന്ന പലതും ചട്ടവിരുദ്ധമാണെന്ന് എഫ്എസ്എസ്എഐ വിലയിരുത്തുന്നു.

ഉദാഹരണത്തിന്, ‘വീഗന്‍’ എന്ന് അവകാശപ്പെട്ട് ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന പ്ലാന്‍ ബി, ഇതിനായി ആവശ്യമായ മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ല. കൂടാതെ, സീറോ മൈദ എന്ന പേരില്‍ വില്‍ക്കുന്ന ബ്രെഡുകളും പിസ്സ ബേസുകളും, ട്രൂവിയുടെയും ഹെല്‍ത്തി മാസ്റ്ററിന്റെയും ആരോഗ്യകരമെന്ന് അവകാശപ്പെടുന്ന ലഘുഭക്ഷണങ്ങളും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് റെഗുലേറ്റര്‍ വ്യക്തമാക്കുന്നു.

ബ്രാന്‍ഡ് നാമങ്ങളിലെ ‘ഹെല്‍ത്തി’ എന്ന പ്രയോഗം പോലും പലപ്പോഴും ഉല്‍പ്പന്നത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തെ മറച്ചുവെക്കുന്നതാണെന്ന് എഫ്എസ്എസ്എഐ കുറ്റപ്പെടുത്തി. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഇമാമി ഗ്രൂപ്പിന്റെ ഇമാമി ഹെല്‍ത്തി & ടേസ്റ്റി എന്ന വ്യാപാര നാമവും ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ന്യൂഹെര്‍ബ്‌സിന്റെ ട്രൂ വിറ്റാമിന്‍ എന്ന പേര് എഫ്എസ്എസ്എഐ ചട്ടങ്ങള്‍ പ്രകാരം അംഗീകരിക്കപ്പെടാത്ത ഒന്നാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയാണ് എഫ്എസ്എസ്എഐ ഈ നോട്ടീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്യമാക്കിയത്. ആരോഗ്യകരമെന്ന വ്യാജേനയുള്ള വിപണന തന്ത്രങ്ങള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന റെഗുലേറ്റര്‍, നിയമവിരുദ്ധമായ ഇത്തരം അവകാശവാദങ്ങള്‍ തിരുത്തണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്.

സുതാര്യവും കൃത്യവുമായ വിവരങ്ങള്‍ മാത്രം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനാണ് അതോറിറ്റി മുന്‍ഗണന നല്‍കുന്നത്.

X
Top