ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

ആഗോള എണ്ണവിലയിൽ വൻ ഇടിവ്; ബ്രെന്റ് ക്രൂഡ് 80 ഡോളറിന് താഴെ

ദുബായ്: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്. അമേരിക്കയും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണയിലെത്തിയതിന് പിന്നാലെയാണ് എണ്ണവില മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തിയത്.

ആഗോള എണ്ണവ്യാപാരത്തിന്റെ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് (Brent Crude) വില ബാരലിന് 80 ഡോളറിന് താഴെയെത്തി. കഴിഞ്ഞ മാർച്ചിന് ശേഷം ആദ്യമായാണ് എണ്ണവില ഈ നിലവാരത്തിലേക്ക് താഴുന്നത്.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം അന്താരാഷ്ട്ര വിപണിയിൽ 5.4 ശതമാനത്തിലധികം ഇടിവാണ് എണ്ണവിലയിൽ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച മാത്രം വിലയിൽ 5 ശതമാനത്തോളം കുറവുണ്ടായി.

അമേരിക്കയുമായി ഒപ്പുവെച്ച താല്ക്കാലിക ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ ഇറാനിൽ നിന്നുള്ള എണ്ണയും ഇന്ധനവും ഉടനടി വിപണിയിലെത്തിക്കാൻ യു.എസ് അനുവദിക്കുമെന്ന വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടാണ് വില അതിവേഗം കുറയാൻ ഇടയാക്കിയത്. ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഇറാൻ തുറന്നുനൽകുന്നതോടെ ആഗോള വിപണിയിൽ ഇന്ധനലഭ്യത വർധിക്കും.

ചൊവ്വാഴ്ച വിപണി വ്യാപാരത്തിനിടെ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില 4.25 ഡോളർ (5.1%) ഇടിഞ്ഞ് ബാരലിന് 78.92 ഡോളറിലെത്തി (ചില ഘട്ടങ്ങളിൽ ഇത് 78.66 ഡോളർ വരെ താഴ്ന്നിരുന്നു). യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് വില 4.80 ഡോളർ (5.9%) കുറഞ്ഞ് ബാരലിന് 75.95 ഡോളറിലുമെത്തി.

യു.എസ്-ഇറാൻ സമാധാന നീക്കത്തിന് പിന്നാലെ ഗോൾഡ്മാൻ സാക്സ്, മോർഗൻ സ്റ്റാൻലി, സിറ്റി ബാങ്ക് തുടങ്ങിയ പ്രമുഖ ആഗോള നിക്ഷേപ ബാങ്കുകളെല്ലാം വരും മാസങ്ങളിലേക്കുള്ള എണ്ണവില പ്രവചനങ്ങൾ വെട്ടിക്കുറച്ചു. യു.എസ്-ഇറാൻ സമാധാന ചർച്ചകൾക്ക് പുറമെ മറ്റ് ചില ആഗോള സാമ്പത്തിക പ്രതിസന്ധികളും എണ്ണവിലയെ താഴേക്ക് നയിക്കുന്നുണ്ട്.

ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ചൈനയിൽ ഉത്പാദനത്തിലും എണ്ണ ഉപയോഗത്തിലും വലിയ മന്ദഗതിയാണ് രേഖപ്പെടുത്തുന്നത്. മേയ് മാസത്തിൽ ചൈനയുടെ ക്രൂഡ് ഓയിൽ ശുദ്ധീകരണ തോത് മുൻവർഷത്തെ അപേക്ഷിച്ച് 9.1% ഇടിഞ്ഞ് നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ജി-7 (G7) ഉച്ചകോടിക്ക് പിന്നാലെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. റഷ്യക്കെതിരെയുള്ള ഉപരോധങ്ങൾ നീങ്ങിയാൽ വിപണിയിലേക്ക് കൂടുതൽ എണ്ണയെത്തും.

ചൊവ്വാഴ്ച ബാങ്ക് ഓഫ് ജപ്പാൻ പലിശനിരക്കുകൾ 31 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർത്തി. ഇത് ആഗോളതലത്തിൽ ഉപഭോക്തൃ ചെലവുകൾ കൂട്ടുമെന്നതിനാൽ എണ്ണയുടെ ആവശ്യകത കുറച്ചേക്കാം.

X
Top