രാജ്യത്തെ എൽപിജി, ക്രൂഡോയിൽ സ്റ്റോക്ക് ഇങ്ങനെപഞ്ചസാര കയറ്റുമതിക്ക് നിരോധനവുമായി കേന്ദ്രംകല്‍ക്കരി വാതകമാക്കും; 37,500 കോടി രൂപയുടെ വമ്പന്‍ പ്രോത്സാഹന പദ്ധതിക്ക് അനുമതിഭക്ഷ്യ എണ്ണ ഇറക്കുമതിയില്‍ വന്‍ വര്‍ധനവ്മൊത്തവില സൂചിക 42 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ക്ലൗഡ് സേവനങ്ങള്‍ സ്വീകരിക്കുന്നതിനുള്ള ചട്ടക്കൂട് പുറത്തിറക്കി സെബി

മുംബൈ: ക്ലൗഡ് സേവനങ്ങള്‍ ഏര്‍പെടുത്തുമ്പോള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, ക്ലിയറിംഗ് കോര്‍പ്പറേഷനുകള്‍, മറ്റ് നിയന്ത്രിത സ്ഥാപനങ്ങള്‍ എന്നിവ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) തിങ്കളാഴ്ച മാര്‍ഗനിര്‍ദ്ദേശക രൂപത്തില്‍ പുറത്തിറക്കി. സ്ഥാപനങ്ങളുടെ സുരക്ഷയും നിയമപരമായ ബാധ്യതകളും സംരക്ഷിക്കാനുതകുന്ന നിര്‍ദ്ദേശങ്ങളാണ് ഇവ.

സെബിയുടെ നിലവിലുള്ള സര്‍ക്കുലറുകള്‍ / മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ / ഉപദേശങ്ങള്‍ എന്നിവയ്ക്ക് പുറമേയാണ് ഇത്.

നിര്‍ദ്ദിഷ്ട ക്ലൗഡ് ഓണ്‍ബോര്‍ഡിംഗ് അസൈന്‍മെന്റുകള്‍ / പ്രോജക്ടുകള്‍ക്ക് ചട്ടക്കൂട് ബാധകമാകും. ക്ലൗഡ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന സ്ഥാപനങ്ങള്‍ ചട്ടക്കൂടിന് അനുസൃതമായി ക്രമീകരണങ്ങള്‍ പരിഷ്‌ക്കരിക്കണം.
12 മാസത്തെ സമയാണ് ഇതിന് അനുവദിച്ചിട്ടുള്ളത്.

ഗവേണന്‍സ്, റിസ്‌ക് ആന്‍ഡ് കോംപ്ലിയന്‍സ് (ജിആര്‍സി), ക്ലൗഡ് സേവന ദാതാക്കളുടെ (സിഎസ്പി) തിരഞ്ഞെടുപ്പ്, ഡാറ്റാ ഉടമസ്ഥാവകാശം, ഡാറ്റാ ലോക്കലൈസേഷന്‍, ,, സുരക്ഷാ നിയന്ത്രണങ്ങള്‍, നിയമപരവും നിയന്ത്രണപരവുമായ ബാധ്യതകള്‍ എന്നീ ഘടകങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളാണ് ചട്ടക്കൂടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കെയില്‍ ചെയ്യുക, വിന്യാസം എളുപ്പമാക്കുക, ഭൗതിക ഇന്‍ഫ്രാസ്ട്രക്ചര്‍ പരിപാലിക്കുക തുടങ്ങിയ ഒന്നിലധികം ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ക്ലൗഡ് കമ്പ്യൂട്ടിംഗ് സൈബര്‍ സുരക്ഷാ അപകടസാധ്യത ഉയര്‍ത്തുന്നു, സെബി കുറിപ്പില്‍ പറഞ്ഞു.

X
Top