ന്യൂഡൽഹി: മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയതിന് 39 ഓഹരി ബ്രോക്കർമാരുടെയും ഏഴ് കമ്മോഡിറ്റി ബ്രോക്കർമാരുടെയും രജിസ്ട്രേഷൻ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) റദ്ദാക്കി.
രജിസ്ട്രേഷൻ റദ്ദാക്കിയെങ്കിലും സെബിക്ക് നൽകാനുള്ള കുടിശ്ശിക ഫീസും പലിശയും അടക്കാൻ ഈ സ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
ബെസെൽ സ്റ്റോക്ക് ബ്രോക്കർമാർ, റിഫ്ലക്ഷൻ ഇൻവെസ്റ്റ്‌മെന്റ്സ്, സമ്പൂർണ പോർട്ട്‌ഫോളിയോ, വിനീത് സെക്യൂരിറ്റീസ്, ക്വാണ്ടം ഗ്ലോബൽ സെക്യൂരിറ്റീസ്, വെൽ ഇൻഡ്യ സെക്യൂരിറ്റീസ്, വ്രിസ് സെക്യൂരിറ്റീസ്, ക്രെഡൻഷ്യൽ സ്റ്റോക്ക് ബ്രോക്കേഴ്‌സ്, ആൻയ കമ്മോഡിറ്റീസ്, ആംബർ സൊലൂഷൻസ്, എം.എം. ഗോയങ്ക സ്റ്റോക്ക് ബ്രോക്കേഴ്സ്, ഡെസ്റ്റിനി സെക്യൂരിറ്റീസ്, അർകാഡിയ ബ്രോക്കേഴ്സ്, സി.എം. ഗോയങ്ക ബ്രോക്കേഴ്സ്, ഡെസ്റ്റിനി സെക്യൂരിറ്റീസ് തുടങ്ങിയവ രജിസ്ട്രേഷൻ റദ്ദാക്കിയ ബ്രോക്കർമാരിൽ ഉൾപ്പെടുന്നു.
വെൽത് മന്ത്ര, സമ്പൂർണ കോംട്രേഡ്, ചൈതന്യ കമ്മോഡിറ്റീസ്, ബി.വി.കെ പൾസ്, ഇൻഫോനിക് ഇന്ത്യ, ഫിനാൻഷ്യൽ ലീഡർ കമ്യൂണിറ്റീസ്, വെൽ ഇന്ത്യ കമ്മോഡിറ്റീസ് എന്നിവയാണ് നടപടിക്കിരയായ കമ്മോഡിറ്റി ബ്രോക്കർമാർ.
22 ഡെപ്പോസിറ്ററി പങ്കാളികളുടെയും രജിസ്ട്രേഷൻ റദ്ദാക്കിയിട്ടുണ്ട്. നിക്ഷേപകരുടെയും ഓഹരി വിപണിയുടെയും ഇടയിൽ നിൽക്കുന്ന ധനകാര്യ സ്ഥാപനമാണ് ഡെപ്പോസിറ്ററി പാർട്ടിസിപന്റ്സ്.