ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

മ്യൂച്വല്‍ ഫണ്ടുകളെ ഇന്‍സൈഡര്‍ ട്രേഡിംഗ് നിയമത്തിന്റെ പരിധിയിലാക്കി സെബി

മുംബൈ: മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളെ ഇന്‍സൈഡര്‍ ട്രേഡിംഗ് നിയമങ്ങളുടെ പരിധിയില്‍ കൊണ്ടുവരുന്നതിന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ) മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്തു.ലിസ്റ്റുചെയ്ത കമ്പനികളുടെയോ ലിസ്റ്റുചെയ്യാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവയുടെയോ സെക്യൂരിറ്റികള്‍ മാത്രമാണ് ഇതുവരെ ഇന്‍സൈഡര്‍ ട്രേഡിംഗ് നിയമ പരിധിയില്‍ പെട്ടിരുന്നത്. സെക്യൂരിറ്റികളെ സംബന്ധിച്ച പ്രസിദ്ധീകരിക്കാത്ത പ്രൈസ് സെന്‍സിറ്റീവ് ഇന്‍ഫര്‍മേഷന്‍ (യു.പി.എസ്.ഐ) കൈവശം വയ്ക്കുന്നത് നിയമം മൂലം നിരോധിക്കപ്പെട്ടു.

എന്നാല്‍, സെക്യൂരിറ്റികളുടെ നിര്‍വചനത്തില്‍ നിന്ന് മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ പ്രത്യേകമായി ഒഴിവാക്കപ്പെട്ടിരുന്നു. ഫ്രാങ്ക്‌ലിന്‍ ടെമ്പിള്‍ട്ടണ്‍ സംഭവം മറിച്ച് ചിന്തിക്കാന്‍ മാര്‍ക്കറ്റ് റെഗുലേറ്ററെ പ്രേരിപ്പിച്ചു. സ്‌ക്കീം അടച്ചുപൂട്ടാനൊരുങ്ങുന്നത് മുന്‍കൂട്ടിയറിഞ്ഞ ഫണ്ട് ഹൗസിലെ എക്‌സിക്യുട്ടീവുകള്‍ തങ്ങളുടെ ഓഹരികള്‍ വീണ്ടെടുക്കുകയായിരുന്നു.

തുടര്‍ന്നാണ് മ്യൂച്വല്‍ ഫണ്ടുകളെ ഇന്‍സൈഡര്‍ ട്രേഡിംഗ് നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ റെഗുലേറ്റര്‍ നിര്‍ബന്ധിതരായത്.’പ്രസിദ്ധീകരിക്കാത്ത സെന്‍സിറ്റീവ് വില വിവരങ്ങള്‍ കൈവശം വയ്ക്കുമ്പോള്‍, സ്‌കീമിന്റെ യൂണിറ്റുകളില്‍ ഇന്‍സൈഡര്‍ ട്രേഡ് ചെയ്യാന്‍ പാടില്ല. ഇത് സ്‌കീമിന്റെ അറ്റ അസറ്റ് മൂല്യത്തില്‍ സ്വാധീനം ചെലുത്തുകയും യൂണിറ്റ് ഉടമകളുടെ താല്‍പ്പര്യത്തെ ബാധിക്കുകയും ചെയ്യും,’ വ്യാഴാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തില്‍ സെബി പറയുന്നു.

മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ബാധകമായ ഇന്‍സൈഡര്‍ ട്രേഡിംഗ് നിയമ വ്യവസ്ഥകള്‍ ചുവടെ:
പുതിയ നിയമപ്രകാരം, അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ (എഎംസികള്‍) മ്യൂച്വല്‍ ഫണ്ട് സ്‌ക്കീം യൂണിറ്റുകളുടെ വിശദാംശങ്ങള്‍ വെളിപെടുത്തണം.

എഎംസി, ട്രസ്റ്റികള്‍, അവരുടെ അടുത്ത ബന്ധുക്കള്‍ എന്നിവര്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ പ്ലാറ്റ്‌ഫോമില്‍ യൂണിറ്റുകളിലെ എല്ലാ ഇടപാടുകളുടെയും വിശദാംശങ്ങള്‍ സമര്‍പ്പിക്കണം.

അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ നിയുക്ത വ്യക്തികള്‍, ട്രസ്റ്റികള്‍, അവരുടെ അടുത്ത ബന്ധുക്കള്‍ എന്നിവര്‍ ഇടപാട് തീയതി മുതല്‍ രണ്ട് ബിസിനസ്സ് ദിവസത്തിനുള്ളില്‍ കംപ്ലയിന്‍സ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം.

കൂടാതെ വ്യക്തികള്‍ക്ക് പെരുമാറ്റച്ചട്ടം സെബി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

യൂണിറ്റുകളില്‍ ഇടപാടുകള്‍ നടത്താന്‍ നിയുക്ത വ്യക്തിയ്ക്ക് സാധിക്കാത്ത ദിനങ്ങള്‍ കംപ്ലയന്‍സ് ഓഫീസര്‍ തീരുമാനിക്കും.

എഎംസിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറോ മാനേജിംഗ് ഡയറക്ടറോ ഫലപ്രദമായ ആന്തരിക നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തണം.

നവംബര്‍ 24 തൊട്ട് നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു.

X
Top