എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

കോലൊക്കേഷന്‍ കേസ്: എന്‍എസ്ഇയ്ക്ക് ആശ്വാസമേകി സുപ്രീംകോടതി വിധി

ന്യൂഡല്‍ഹി: എന്‍എസ്ഇ(നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്)യില്‍ നിന്നും കൈപറ്റിയ 300 കോടി രൂപ തിരികെ നല്‍കാന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ സെക്യൂരിറ്റീസ് അപലറ്റ് ട്രിബ്യൂണല്‍ (എസ്എടി) ജനുവരിയില്‍ പുറപ്പെടുവിച്ച ഓര്‍ഡര്‍ സ്‌റ്റേ ചെയ്യാന്‍ പരമോന്നത കോടതി വിസമ്മതിയ്ക്കുകയായിരുന്നു. റെഗുലേറ്ററിന്റെ അപേക്ഷയില്‍ എന്‍എസ്ഇക്ക് കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്.

കോലൊക്കേഷന്‍ കേസുമായി ബന്ധപ്പെട്ട് നടന്ന ചട്ടലംഘനത്തിന്റെ പേരില്‍ അനധികൃതമായി നേടിയ 1000 കോടി രൂപ തിരിച്ചുനല്‍കാന്‍ സെബി 2019 ഏപ്രിലില്‍ എന്‍എസ്ഇയോട് ആവശ്യപ്പെട്ടിരുന്നു. 624.89 കോടി രൂപയും 2014 ഏപ്രില്‍ മുതലുള്ള 12 ശതമാനം പലിശയും ചേര്‍ന്നതായിരുന്നു തുക.സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണല്‍ (SAT) ജനുവരിയിലെ ഓര്‍ഡറില്‍ തുക നല്‍കുന്നത് വൈകിപ്പിച്ചു.

എന്‍എസ്ഇയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ നടപടിയായിരുന്നു അത്. പിന്നീട് 624 കോടി രൂപ പിഴ 100 കോടി രൂപയാക്കി വെട്ടിച്ചുരുക്കാന്‍ എസ്എടി തയ്യാറായി. ഇതിനോടകം അടച്ച തുക എന്‍എസ്ഇയ്ക്ക് തിരികെ നല്‍കാന്‍ ട്രിബ്യൂണല്‍ സെബിയോട് ആവശ്യപ്പെടുകയും ചെയ്തു.

ഒരു ‘വിസില്‍ ബ്ലോവര്‍’ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് 2015ന്റെ തുടക്കത്തിലാണ് കേസില്‍ സെബി അന്വേഷണം ആരംഭിക്കുന്നത്. കോലൊക്കേഷന്‍ സൗകര്യം, നേരത്തെയുള്ള ലോഗിന്‍, ഒരു എക്‌സ്‌ചേഞ്ചിന്റെ ഡാറ്റാ ഫീഡിലേക്ക് സ്പ്ലിറ്റ്‌സെക്കന്‍ഡ് വേഗത്തിലുള്ള ആക്‌സസ് എന്നിവ അനുവദിക്കുന്ന ‘ഡാര്‍ക്ക് ഫൈബര്‍’ ലേയ്ക്ക് ചില ബ്രോക്കര്‍മാര്‍ക്ക് മുന്‍ഗണന ലഭിക്കുന്നുണ്ടെന്നായിരുന്നു ‘വിസില്‍ ബ്ലോവര്‍’ പറഞ്ഞത്.

ചിത്ര രാമകൃഷ്ണ, മുന്‍ എന്‍എസ്ഇ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ (ജിഒഒ) ആനന്ദ് സുബ്രഹ്‌മണ്യന്‍, എന്‍എസ്ഇ, ഇവരെല്ലാവരുമായി ബന്ധമുള്ള 18 സ്ഥാപനങ്ങള്‍ എന്നിവര്‍ ബ്ലാക്ക് ഫൈബര്‍ കേസില്‍ ഗൂഢാലോചന നടത്തിയെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) കണ്ടെത്തിയിരുന്നു.

X
Top