ഇന്ത്യയിലെ കല്‍ക്കരി ഉല്‍പാദനത്തിൽ ജൂലൈയില്‍ 7.51% വര്‍ധനജൂലൈയില്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പനയില്‍ വന്‍ വര്‍ധനഉപഭോഗ കുതിപ്പില്‍ ഇന്ത്യഇന്ത്യയുടെ പോത്തിറച്ചിക്ക് റെക്കോർഡ് കയറ്റുമതി; മുന്നിൽ ഉത്തർപ്രദേശും ഹരിയാനയുംഎഥനോൾ മിശ്രിത പദ്ധതി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്നു കേന്ദ്രം

ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചു

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ ഈടാക്കുന്ന പ്രീമിയം സൗദി അറേബ്യ വെട്ടിക്കുറച്ചു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ കൂടുതലായി വാങ്ങാൻ തുടങ്ങിയതോടെയാണ് ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യമായ സൗദിയുടെ പുതിയ നടപടി.

2022ൽ ബാരലിന് 10 ഡോളറായിരുന്ന പ്രീമിയം തുക 3.5 ഡോളറായാണ് കുറച്ചത്. നേരത്തെ റഷ്യ പ്രീമിയം വെട്ടിക്കുറച്ചപ്പോൾ യു.എ.ഇ ഈ പ്രീമിയം തുക പുർണമായും ഒഴിവാക്കിയിരുന്നു.

ഓർഗനൈസേഷൻ ഒഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങൾ (ഒപെക്) ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് യഥാർത്ഥ വില്പന വിലയേക്കാൾ കൂടുതലായി ഈടാക്കുന്ന അധിക തുകയാണ് ഏഷ്യൻ പ്രീമിയം.

ഈ പ്രീമിയം ഇല്ലാതാക്കാൻ എണ്ണ ഉത്പാദകരോട് ഇന്ത്യ ആവർത്തിച്ച് സമ്മർദ്ദം ചെലുത്തുകയും പകരം ഒരു ‘ഏഷ്യൻ ഡിസ്കൗണ്ട്’ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിൽ സൗദി നടപടി എടുക്കാതിരുന്നതോടെ ഇന്ത്യയും ചൈനയും റഷ്യയിൽ നിന്നും കുറഞ്ഞവിലയ്ക്ക് എണ്ണ വാങ്ങാൻ തുടങ്ങിയതോടെയാണ് സൗദി ഏഷ്യൻ പ്രീമിയം വെട്ടിക്കുറയ്ക്കാൻ തയാറായത്.

2023-24 ന്റെ ആദ്യ പാദത്തിൽ ഇന്ത്യയിലേക്ക് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി 12.36 ബില്യൺ ഡോളറായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഇത് 171ശതമാനം ഉയർന്നപ്പോൾ സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി 24ശതമാനം കുറഞ്ഞ് 5.49 ബില്യൺ ഡോളറായി.

കൂടാതെ യു.എ.ഇയിൽ നിന്നുള്ള ഇറക്കുമതി 63 ശതമാനം ഇടിഞ്ഞ് 1.71 ബില്യൺ ഡോളറിലെത്തുകയും ചെയ്തു.

X
Top