ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

സരസ്വതി സാരി ഡിപ്പോയുടെ പ്രാരംഭ വിൽപനയ്ക്ക് വൻ സ്വീകരണം

മുംബൈ: മഹാരാഷ്ട്രയിലെ കോലാപ്പുർ ആസ്ഥാനമായ സരസ്വതി സാരി ഡിപ്പോയുടെ (Saraswati Saree Depot) പ്രാരംഭ ഓഹരി വിൽപനയ്ക്ക് (IPO) നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണം. ഒരു കോടി ഓഹരികളാണ് ഐപിഒയിലുണ്ടായിരുന്നത്; നിക്ഷേപകരിൽ നിന്ന് ലഭിച്ചതാകട്ടെ 107.57 കോടി ഓഹരികൾക്കുള്ള അപേക്ഷകൾ.

റീറ്റെയ്ൽ നിക്ഷേപകർ, സ്ഥാപനേതര നിക്ഷേപക‌ർ (NIIs), യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾ (QIBs) എന്നിവരിൽ നിന്ന് 64 മുതൽ 358 മടങ്ങ് വരെ അപേക്ഷകളാണ് കിട്ടിയത്.

ഓഗസ്റ്റ് 12 മുതൽ 14 വരെയായിരുന്നു ഐപിഒ. അപേക്ഷിച്ചവരിൽ അ‌‌ർഹരുടെ ഡിമാറ്റ് അക്കൗണ്ടിലേക്ക് ഓഹരികൾ ഇന്ന് ലഭ്യമാക്കിയേക്കും. ബിഎസ്ഇയിലും എൻഎസ്ഇയിലും ഓഹരികൾ ലിസ്റ്റ് ചെയ്യും. ഓഗസ്റ്റ് 20നാണ് ലിസ്റ്റിങ് പ്രതീക്ഷിക്കുന്നത്.

ഓഹരിക്ക് 152-160 രൂപ നിരക്കിലായിരുന്നു ഐപിഒ. 160.01 കോടി രൂപ ലക്ഷ്യമിട്ടാണ് ഐപിഒ നടത്തിയത്. ഇതിൽ 104 കോടി രൂപയുടേത് പുതു ഓഹരികളായിരുന്നു (Fresh Issue). 56.02 കോടി രൂപയുടേത് നിലവിലെ ഓഹരി ഉടമകൾ കൈവശമുള്ള നിശ്ചിത ഓഹരികൾ വിറ്റഴിക്കുന്ന ഓഫർ-ഫോർ-സെയിലും (OFS).

1960കൾ മുതൽ സാരികളുടെ മൊത്ത വിൽപനയിൽ (wholesale) ഏർപ്പെട്ടിരിക്കുന്ന ബി2ബി സ്ഥാപനമാണ് സരസ്വതി സാരി ഡിപ്പോ. സാരിക്ക് പുറമേ കുർത്തി, ഡ്രസ് മെറ്റീരിയലുകൾ, ബ്ലൗസ് പീസുകൾ തുടങ്ങിയവയും കമ്പനി വിറ്റഴിക്കുന്നുണ്ട്. 2023-24ൽ 610 കോടി രൂപയായിരുന്നു വിറ്റുവരവ്. ഇതിൽ 90 ശതമാനവും സാരികളിൽ നിന്ന്. 29.52 കോടി രൂപയായിരുന്നു ലാഭം.

ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ഓഹരികൾ അനൗദ്യോഗികമായി വിൽക്കുന്ന ഗ്രേ മാർക്കറ്റിൽ (Grey Market) സരസ്വതി സാരി ഡിപ്പോ ഓഹരിക്ക് വില (GMP) ഒന്നിന് 100 രൂപയാണ്. അതായത്, 60 രൂപ അധികവിലയാണ് ഐപിഒയിലുണ്ടായിരുന്നത്.

പ്രവർത്തന വിപുലീകരണത്തിനും ഇ-കൊമേഴ്സ് വിൽപന മെച്ചപ്പെടുത്താനുമാകും പ്രധാനമായും ഐപിഒ വഴി സമാഹരിക്കുന്ന തുക കമ്പനി പ്രയോജനപ്പെടുത്തുക.

X
Top