എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

377 രൂപ ലാഭവിഹിതം, ബാങ്ക് എഫ്ഡിയെ മറികടക്കുന്ന നേട്ടം

മുംബൈ: 377 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സനോഫി ഇന്ത്യ. 194 രൂപയുടെ അവസാന ലാഭവിഹിതവും 183 രൂപയുടെ ഇടക്കാല ലാഭവിഹിതവും അടങ്ങുന്നതാണിത്. ഏപ്രില്‍ 29 ആണ് റെക്കോര്‍ഡ് തീയതി.

യീല്‍ഡ് 4.16 ശതമാനമാണ്. ഇതിന് മുന്‍പ് 683 രൂപ ലാഭവിഹിതം പ്രഖ്യാപിക്കാന്‍ കമ്പനി തയ്യാറായിരുന്നു.സാമ്പത്തികവര്‍ഷം 2023 ന്റെ തുടക്കത്തില്‍, സനോഫി ഇന്ത്യയുടെ ഓഹരി വില ഒരു ഷെയറിന് 7,500 രൂപയായിരുന്നു.

ഇതിനര്‍ത്ഥം, നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ഒരു നിക്ഷേപകന്‍ ഈ ഫാര്‍മ സ്റ്റോക്കില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍, ഡിവിഡന്‍ഡില്‍ നിന്നുള്ള ലാഭവിഹിതയീല്‍ഡ് ഏകദേശം 9.10 ശതമാനമാകുമെന്നാണ്. [(683 x 100) / 7500].

ഡിവിഡന്റ് വരുമാനം പിപിഎഫ്, ബാങ്ക് എഫ്ഡി റിട്ടേണുകളെ മറികടക്കുന്നു

2023 സാമ്പത്തികവര്‍ഷത്തില്‍ പിപിഎഫ് പലിശ നിരക്ക് പ്രതിവര്‍ഷം 7.10 ശതമാനമായി തുടരുമ്പോള്‍ ഇപിഎഫ് പലിശ നിരക്ക് 8.10 ശതമാനമാണ്. അതുപോലെ, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബാങ്ക് എഫ്ഡി നിരക്കുകള്‍ ഏകദേശം 5 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി ഉയര്‍ന്നു.

അതുകൊണ്ടുതന്നെ 9.10 ശതമാനം ലാഭവിഹിത യീ്ല്‍ഡുള്ള സനോഫി ഇവയെ എല്ലാം മറികടക്കുന്നു.

X
Top