രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

ഗ്രാമീണ റോഡുകളുടെ വികസനം: കേരളത്തിന് 554.45 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 112 റോഡുകളുടെ നവീകരണത്തിന് പിഎംജിഎസ്‌വൈ പദ്ധതിയുടെ ഭാഗമായി 554.45 കോടി രൂപയുടെ അനുമതി ലഭിച്ചു. 594.75 കിലോമീറ്റര്‍ ഗ്രാമീണ റോഡ് നവീകരണമാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടാവുക.

കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയില്‍ 60:40 അനുപാതത്തിലാണ് ഫണ്ട് വിനിയോഗം നടക്കുന്നത്. 328 കോടി രൂപ കേന്ദ്രസര്‍ക്കാരും റോഡ് വികസനത്തിനായി 226 കോടി രൂപ സംസ്ഥാന സര്‍ക്കാരും ചെലവഴിക്കും.

പിഎംജിഎസ്‌വൈഎം പവേര്‍ഡ് കമ്മിറ്റി മുന്‍പാകെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കെഎസ്എസ്ആര്‍ഡിഎ ആണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി.

തിരുവനന്തപുരം എട്ട്, കൊല്ലം മൂന്ന്, ആലപ്പുഴ ഒന്ന്, പത്തനംതിട്ട നാല്, കോട്ടയം 13, ഇടുക്കി 13, എറണാകുളം ഒന്‍പത്, തൃശൂര്‍ ഏഴ്, പാലക്കാട് എട്ട്, മലപ്പുറം 14, വയനാട് അഞ്ച്, കോഴിക്കോട് 11, കണ്ണൂര്‍ എട്ട്, കാസര്‍ഗോഡ് എട്ട് എന്നിങ്ങനെയാണ് പുതുതായി റോഡുകള്‍ അനുവദിച്ചിരിക്കുന്നത്.

സംസ്ഥാനത്താകെ 1778 റോഡുകളും നാല് പാലങ്ങളുമാണ് പിഎംജിഎസ്‌വൈയുടെ ഭാഗമായി നിര്‍മ്മിക്കുന്നത്. 5172.24 കോടിയാണ് ഇതിന്റെ പദ്ധതി തുക. ഇതില്‍ 3597 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയായി.

1512 റോഡുകളുടെയും രണ്ട് പാലത്തിന്റെയും പണിയാണ് ഇതിനകം പൂര്‍ത്തിയായത്. കൂടാതെ പുതുതായി അനുവദിച്ചത് ഉള്‍പ്പെടെ 266 റോഡുകളുടെയും രണ്ട് പാലങ്ങളുടെയും നിര്‍മ്മാണം ഇനി പൂര്‍ത്തീകരിക്കാനുണ്ട്.

X
Top