സേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞുപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റി മുന്നോട്ട്റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് പണം ഒഴുകുന്നുആരോഗ്യ-ലൈഫ് ഇൻഷുറൻസ് പ്രീമിയം തുക കുറഞ്ഞേക്കും; തീരുമാനം ജിഎസ്ടി കൗൺസിൽ യോഗത്തിൽസിൽവർ ലൈൻ പദ്ധതി: കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച DPR കേന്ദ്രം തള്ളി

ബിഎസ്എൻഎല്ലിലേക്ക് ഉപയോക്താക്കളുടെ തിരിച്ചൊഴുക്ക്

ന്ത്യയിലെ മുൻനിര ടെലികോം കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവർ പ്രഖ്യാപിച്ച മൊബൈൽ റീചാ‌ർജ് പ്ലാനുകളുടെ നിരക്ക് വർധന ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.

മറ്റൊരു സ്വകാര്യ ടെലികോം കമ്പനിയായ വീ (വൊഡാഫോൺ ഐ‍ഡിയ), പ്രഖ്യാപിച്ച നിരക്ക് വർധന ജൂലൈ 4 മുതലും നിലവിൽവന്നു. എന്നാൽ രാജ്യത്തെ മൂന്ന് സ്വകാര്യ ടെലികോം കമ്പനികളും ഒരേസമയം നിരക്ക് വർധന നടപ്പാക്കുന്നതെന്ന് പ്രഖ്യാപിച്ചതോടെ, പൊതുമേഖല ടെലികോം സേവനദാതാവായ ബിഎസ്എൻഎല്ലിനും നല്ലകാലം വരുന്നതിന്റെ ലക്ഷണങ്ങളും പ്രകടമാകുന്നു.

ബിഎസ്എൻഎൽ കോളടിച്ചു
മൊബൈൽ റീചാർജ് പ്ലാനുകളുടെ നിരക്കുകളിൽ 10 മുതൽ 27 ശതമാനം വരെ വർധനയാണ് സ്വകാര്യ ടെലികോം കമ്പനികൾ പ്രഖ്യാപിച്ചിരുന്നത്. ഇത് സാധാരണക്കാരയ മൊബൈൽ ഉപയോക്താക്കൾക്ക് ഗണ്യമായ സാമ്പത്തികഭാരം സൃഷ്ടിക്കുന്ന നടപടിയാണ്.

കൂടാതെ മിക്കവർക്കും ഒന്നിലധികം സിം കാ‌ർഡുകളും കൈവശമുണ്ടാകും. അതിനാൽ തന്നെ നിലവിലെ നിരക്ക് വർധനയുടെ കാഠിന്യം ഇരട്ടിയാകുന്നു. ഈയൊരു പശ്ചാത്തലത്തിൽ സ്വകാര്യ ടെലികോം കമ്പനികളുടെ ഉപഭോക്താക്കളിൽ ഒരുവിഭാഗം ബിഎസ്എൻഎല്ലിലേക്ക് ചേക്കുറുന്നതായി ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

നിലവിൽ ടെലികോം വിപണിയിൽ ഏറ്റവും വിലക്കുറവിലുള്ള വിവിധ പ്ലാനുകൾ ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട് എന്നതാണ് പ്രധാന ആകർഷണം.

ജനപ്രിയ പ്ലാനുകൾ
200 രൂപയിൽ താഴെയുള്ള നിരവധി ഇന്റർനെറ്റ് ഡേറ്റ, വോയിസ് പ്ലാനുകൾ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നതായി അവരുടെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും ജനപ്രീതിയാർജിച്ച റീചാർജ് പ്ലാനുകൾ‌ എസ്ടിവി-118, എസ്ടിവി-153, എസ്ടിവി-199 എന്നിവയാണ്.

എസ്ടിവി-118 എന്ന പ്ലാനിൽ 20 ദിവസത്തെ വാലിഡിറ്റിയും അൺലിമിറ്റഡ‍് വോയിസ് കോളും 10 ജിബി ഡേറ്റയും ലഭ്യമാകും. എസ്ടിവി-153 പ്ലാനിൽ 26 ദിവസത്തെ വാലിഡിറ്റിയും 26 ജിബി ഡേറ്റയും ദിവസേന 100 എസ്എംഎസ് എന്നീ സേവനങ്ങൾ ലഭിക്കും.

എസ്ടിവി-199 റീചാർജ് പ്ലാനിൽ 30 ദിവസത്തെ വാലിഡ‍ിറ്റിയും ദിവസേന 2 ജിബി ഡേറ്റയും 100 എസ്എംഎസ് വീതവും ലഭിക്കും. അതേസമയം മുൻനിര സ്വാകര്യ ടെലികോം കമ്പനികൾ 5ജി സേവനമാണ് വാഗ്ദാനം ചെയ്യുന്നതെങ്കിൽ ബിഎസ്എൻഎൽ 4ജി സേവനമേ നൽകുന്നുള്ളൂ എന്നതും ശ്രദ്ധിക്കുക.

ഇക്കണോമിക് പ്ലാനുകൾ
മൊബൈൽ ഇന്റർനെറ്റ് ഡേറ്റ വാഗ്ദാനം ചെയ്യുന്നതും 200 രൂപയിൽ താഴെ നിരക്ക് വരുന്നതുമായ ഏഴ് പ്ലാനുകൾ കൂടി ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇതിൽ 16 രൂപയുടെ എസ്ടിവി-16 എന്ന റീചാർജ് പ്ലാനിൽ ഒരു ദിവസത്തെ വാലി‍ഡിറ്റിയിൽ 2 ജിബി ഇന്റർനെറ്റ് ഡേറ്റ ഉപയോഗിക്കാനാകും. 58 രൂപ നൽകേണ്ട എസ്ടിവി-58 എന്ന ഓഫറിൽ ഏഴ് ദിവസത്തെ വാലി‍ഡിറ്റിയും ദിവസേന 2 ജിബി ഡേറ്റയും ലഭ്യമാകും.

94 രൂപയുടെ എസ്ടിവി-94 എന്ന പ്ലാനിന് കീഴിലാകട്ടെ, 30 ദിവസത്തെ വാലിഡിറ്റിയും 200 മിനിറ്റ് വോയിസ് കോളും 3 ജിബി ഡേറ്റയുമാണ് ബിഎസ്എൻഎല്ലിന്റെ വാഗ്ദാനം.

അതുപോലെ 97 രൂപ ചെലവുള്ള എസ്ടിവി-97 എന്ന ഓഫറിൽ 15 ദിവസത്തെ വാലിഡിറ്റിയും അൺലിമിറ്റഡ് വോയിസ് കോളും ദിവസേന 2 ജിബിയും ലഭിക്കുന്നതായിരിക്കും. 98 രൂപയുടെ ഡേറ്റസുനാമി98 എന്ന പ്ലാനിൽ 18 ദിവസത്തേക്ക് 2 ജിബി ഡേറ്റ പ്രതിദിനം ഉപയോഗിക്കാൻ അവസരമുണ്ട്.

151 രൂപയുടെ ഡേറ്റ ഡബ്ല്യുഎഫ്എച്ച്-151 എന്ന ഓഫറിൽ 30 ദിവസത്തേക്ക് 40 ജിബി ഡേറ്റ ലഭിക്കും. അതുപോലെ 198 രൂപ ചെലവിട്ടാൽ ഡേറ്റഎസ്ടിവി-198 എന്ന പ്ലാനിന് കീഴിൽ 40 ദിവസത്തേക്ക് 2 ജിബി മൊബൈൽ ഡേറ്റ പ്രതിദിനം ഉപയോഗിക്കാൻ സാധിക്കും.

കൂടുതൽ വിശദാംശങ്ങൾക്കും മറ്റ് ഓഫറുകളെയും കുറിച്ച് അറിയുന്നതിനായി സമീപത്തെ ബിഎസ്എൻഎൽ ഓഫീസ് സന്ദർശിക്കുകയോ കസ്റ്റമർ കെയർ സേവനമോ നിങ്ങൾക്ക് തേടാവുന്നതാണ്.

X
Top