ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

പണപ്പെരുപ്പത്തിൽ ആശ്വാസം, ഇനിയും താഴും പലിശഭാരം

റീട്ടെയ്ൽ പണപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് പ്രധാനമായും അടിസ്ഥാന പലിശനിരക്ക് (റീപ്പോനിരക്ക്) പരിഷ്കരിക്കുന്നത്. ഇതു 4 ശതമാനമായി നിയന്ത്രിക്കുകയാണ് ലക്ഷ്യം.

ഡിസംബറിൽ 5.22 ശതമാനമായിരുന്നത് ജനുവരിയിൽ 4.5 ശതമാനത്തിലേക്ക് താഴ്ന്നുവെന്നാണ് പ്രാഥമിക വിലയിരുത്തലുകൾ. പണപ്പെരുപ്പം കുറയുന്നതു കൂടി പരിഗണിച്ചാണ് പലിശഭാരം കാൽ ശതമാനം കുറച്ചത്.

നടപ്പുവർഷം (2024-25) പണപ്പെരുപ്പം ശരാശരി 4.8 ശതമാനമായിരിക്കുമെന്ന മുൻയോഗത്തിലെ വിലയിരുത്തൽ ഇന്നും എംപിസി നിലനിർത്തി. 4.5 ശതമാനമാണ് ഈ ജനുവരി-മാർച്ചിൽ പ്രതീക്ഷിക്കുന്നത്.

അടുത്ത ഏപ്രിൽ-ജൂണിലെ അനുമാനം 4.6ൽ നിന്ന് 4.5 ശതമാനത്തിലേക്ക് കുറച്ചു. ജൂലൈ-സെപ്റ്റംബറിലെ പ്രതീക്ഷ 4 ശതമാനമാണ്. ഡിസംബർപാദത്തിൽ ഇതു 3.8 ശതമാനത്തിലേക്ക് താഴും. അടുത്ത ജനുവരി-മാർച്ചിൽ 4.2 ശതമാനവും പ്രതീക്ഷിക്കുന്നു.

അതായത്, 2025ൽ പൊതുവേ പണപ്പെരുപ്പം ആശ്വാസതലത്തിലായിരിക്കുമെന്ന് റിസർവ് ബാങ്ക് കരുതുന്നു. മികച്ച റാബി സീസണും മെച്ചപ്പെട്ട മൺസൂണുമാണ് കരുത്താവുക. ഫലത്തിൽ, 2025ൽ റിസർവ് ബാങ്ക് ഇനിയും റീപ്പോനിരക്ക് കുറയ്ക്കാൻ സാധ്യതയേറെ.

X
Top