കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

5.5ജി നെറ്റ്‌വർക്കുമായി റിലയൻസ് ജിയോ

മുംബൈ: ഇന്റർനെറ്റ് ലഭ്യതയിൽ പുതിയ മാറ്റവുമായി റിലയൻസ് ജിയോ. 5 ജി നെറ്റ്‌വർക്കിന്റെ അഡ്വാൻസ് വേർഷനായ 5.5 ജി നെറ്റ്‌വർക്കുമായിട്ടാണ് ജിയോ എത്തിയിരിക്കുന്നത്. ഡൗൺലോഡ് വേഗത സെക്കൻഡിൽ 10 ജിബി വരെ ഇതിലൂടെ ലഭിക്കും.

സെക്കൻഡിൽ 1 ജിബി വരെയാണ് അപ്‌ലോഡിംഗ് വേഗം. കുറഞ്ഞ ലാറ്റൻസിയിൽ പ്രവർത്തിക്കുന്ന ഈ നെറ്റ്‌വർക്ക് സുസ്ഥിരമായ കണക്റ്റിവിറ്റി ഉപഭോക്താക്കൾക്ക് നൽകുമെന്നാണ് ജിയോ അവകാശപ്പെടുന്നത്. വീഡിയോ സ്ട്രീമിംഗ്, ഗെയിമിംഗ് തുടങ്ങിയവയിൽ മികച്ച അനുഭവം 5.5ജി നൽകുമെന്നും ജിയോ അവകാശപ്പെടുന്നു.

ഈയടുത്തായി ഇന്ത്യയിൽ പുറത്തിറങ്ങിയ വൺപ്ലസ് 13 സിരീസാണ് 5.5ജി നെറ്റ്‌വർക്ക് ലഭ്യമാവുന്ന ആദ്യ സ്മാർട്ട്‌ഫോണുകൾ. ജിയോയുടെ അത്യാധുനികമായ ടെക്നോളജി കൂട്ടിച്ചേർത്താണ് ഈ ഫോണുകൾ നിർമ്മിച്ചിരിക്കുന്നത്. വൺപ്ലസ് 13 പുറത്തിറക്കിയ വേളയിൽ 5.5ജിയുടെ വേഗത റിലയൻസ് ജിയോ പ്രദർശിപ്പിച്ചിരുന്നു.

5.5ജിയുടെ പ്രത്യേകതകൾ
വേഗം: സെക്കൻഡിൽ 10 ജിബി വരെ ഡൗൺലോഡിംഗ്, 1 ജിബി വരെ അപ്‌ലോഡിംഗ്.
എൻഹാൻസ്ഡ് കണക്റ്റിവിറ്റി: ഒരേസമയം ഒന്നിലേറെ ടവറുകളുമായി ബന്ധിപ്പിച്ചാണ് ഇത് സാധ്യമാകുന്നത്

കുറഞ്ഞ ലാറ്റൻസി: അനായാസവും വേഗവുമാർന്ന കണക്റ്റിവിറ്റി ഉറപ്പുനൽകുന്നു
നെറ്റ്‌വർക്ക് റിലയബലിറ്റി: സുസ്ഥിരമായ കണക്റ്റിവിറ്റി സൗകര്യം.

X
Top