സ്വര്‍ണത്തിന് ഇ-വേ ബില്‍ പുനഃസ്ഥാപിച്ച് ജിഎസ്ടി വകുപ്പ്പുതിയ ആദായ നികുതി ബില്‍ അവതരിപ്പിച്ചേക്കുംവ്യാജവിവരങ്ങള്‍ നല്‍കി നികുതി റീഫണ്ടിന് ശ്രമിച്ച 90,000 പേരെ കണ്ടെത്തി ആദായനികുതി വകുപ്പ്സമുദ്രോത്പന്ന കയറ്റുമതി 60,000 കോടി രൂപ കടന്ന് മുന്നോട്ട്കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന്; അഞ്ച് പ്രധാന പ്രതീക്ഷകൾ ഇതാ

റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭം 1.8% ഇടിഞ്ഞ് 18951 കോടി രൂപയായി

മുംബൈ: വിപണി മൂല്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ നാലാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. YoY അടിസ്ഥാനത്തിൽ കമ്പനിയുടെ കൺസോളിഡേറ്റഡ് അറ്റാദായത്തിൽ ഇടിവുണ്ട്.

ഇക്കാലയളവിൽ അറ്റാദായം 19,299 കോടി രൂപയിൽ നിന്ന് 18,951 കോടി രൂപയായി കുറഞ്ഞു. അതേ സമയം ഇക്കാലയളവിൽ കമ്പനിയുടെ പ്രവർത്തന വരുമാനം 11% ഉയർച്ച നേടി. 2,16,265 ലക്ഷം കോടി രൂപയിൽ നിന്ന് 2,40,175 ലക്ഷം കോടിയിലേക്കാണ് വർധന.

കമ്പനിയുടെ ഓപ്പറേറ്റിങ് പ്രൊഫിറ്റ് (EBITDA), YoY അടിസ്ഥാനത്തിൽ 14% ഉയർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ച് പാദത്തിൽ EBITDA 47,150 കോടി രൂപയാണ്. ഒരു വർഷം മുമ്പ് ഇത് 44678 കോടി രൂപയായിരുന്നു.

ഇതേ കാലയളവിൽ മാർജിൻ 17.8% ഉയർന്നിട്ടുമുണ്ട്. നിലവിൽ ഒരു ഓഹരിക്ക് 10 രൂപ എന്ന തോതിൽ കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുമുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഒരു ഓഹരിക്ക് 9 രൂപ എന്ന നിലയിൽ കമ്പനി ലാഭവിഹിതം നൽകിയിരുന്നു.

നികുതിക്ക് മുമ്പ് നേടുന്ന ലാഭവുമായി ബന്ധപ്പെട്ട് കമ്പനി വലിയ നേട്ടമുണ്ടാക്കിയതായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. നികുതിക്ക് മുമ്പ് നൽകുന്ന വരുമാനത്തിൽ 1 1 ലക്ഷം കോടി രൂപ എന്ന പരിധി മറികടക്കുന്ന കമ്പനിയാണിതെന്നും അദ്ദേഹം അറിയിച്ചു.

ഓയിൽ ടു കെമിക്കൽസ് ബിസിനസ്, കൺസ്യൂമർ ബിസിനസ് എന്നിവയിൽ മികച്ച വരുമാന വളർച്ച നേടാൻ കമ്പനിക്ക് സാധിച്ചു. ആഗോളതലത്തിൽ ഇന്ധനത്തിനുണ്ടായ ശക്തമായ ഡിമാൻഡ് ഓയിൽ ടു കൺസ്യൂമർ സെഗ്മെന്റിൽ നേട്ടമുണ്ടക്കാൻ സഹായകമായതായി മുകേഷ് അംബാനി പറഞ്ഞു.

ജിയോ റിസൾട്ട്
റിലയൻസിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ജിയോ ഇയർ ഓൺ ഇയർ അടിസ്ഥാനത്തിൽ 13% വരുമാന വളർച്ച നേടി. 28871 കോടി രൂപയായണ് കമ്പനിയുടെ വരുമാനം. ഇതേ കാലയളവിൽ EBITDA 12% ഉയർച്ചയോടെ 14360 കോടി രൂപയിലെത്തി.

ഇക്കാലയളവിൽ അറ്റാദായം 12% വർധിച്ച് 5583 കോടി രൂപയിലെത്തി. റിലയൻസ് റീടെയിയിൽ വുരാനം 3.06 ലക്ഷം രൂപയിലേക്ക് 17.8% ഉയർച്ച നേടിയിട്ടുമുണ്ട്.

X
Top